LiveTV

Live

Kerala

സ്വപ്നയെവിടെ: തിരച്ചിൽ ഊർജിതമാക്കി കസ്റ്റംസ്

നയതന്ത്ര ബാഗിൽ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ട് 3 ദിവസം പിന്നിടുന്നു. മുഖ്യ ആസൂത്രിക സ്വപ്ന സുരേഷ് എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കി

സ്വപ്നയെവിടെ: തിരച്ചിൽ ഊർജിതമാക്കി കസ്റ്റംസ്

സ്വർണകടത്ത് കേസ് പല ദിശകളിലേക്ക് നീങ്ങുമ്പോഴും മുഖ്യ ആസൂത്രിക സ്വപ്ന സുരേഷ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അന്വേഷണത്തില്‍ കേരള പോലീസിന്‍റെ സഹായം വേണ്ടെന്നാണ് കസ്റ്റംസ് തീരുമാനം. യു. എ. ഇ കോൺസുൽ ജനറൽ ഔദ്യോഗിക ലെറ്റർ പാഡിൽ നൽകിയ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു സ്വപ്ന ഐടി വകുപ്പില്‍ ഉള്‍പ്പെടെ ജോലി തരപ്പെടുത്തിയത്.

നയതന്ത്ര ബാഗിൽ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ട് 3 ദിവസം പിന്നിടുന്നു. മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കി. തലസ്ഥാന നഗരി അരിച്ചുപെറുക്കി കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കോടതി മു മുഖാന്തരം കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഐ.ടി.വകുപ്പിലെ സ്വപ്നയുടെ നിയമനത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോഴും അതിനെ കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. കേവലം സ്വപ്നയെവിടെയാണെന്ന് അന്വേഷിക്കാൻ പോലും കേരള പോലീസിന് നിർദ്ദേശമില്ല. ഉയർന്ന പദവികൾ അലങ്കരിക്കുന്ന വേളയിലും സ്വപ്ന ബന്ധുക്കളുമായി അകന്നാണ് ജീവിച്ചത്.

സ്വപ്‍നയുമായി ഒരു ബന്ധവുമില്ലെന്ന് സഹോദരന്‍ ബ്രൈറ്റ്
Also Read

സ്വപ്‍നയുമായി ഒരു ബന്ധവുമില്ലെന്ന് സഹോദരന്‍ ബ്രൈറ്റ്

സ്വപ്നയെ പുറത്താക്കിയെന്നാണ് യു.എ.ഇ. കോൺസുലേറ്റ് ആദ്യം അറിയിച്ചത്. എന്നാൽ 2019 ആഗസ്റ്റ് 31 ന് ജോലി രാജിവച്ച സ്വപ്നക്ക് കോൺസുൽ ജനറൽ നൽകിയത് ഏറ്റവും മികച്ച ഉദ്യോഗസ്ഥക്കുള്ള ഗുഡ് സർട്ടിഫിക്കറ്റാണ്. ഈ സർട്ടിഫിക്കറ്റായിരുന്നു ഉന്നത പദവിയിലേക്ക് സ്വപ്നയെ ഉയർത്തിയ തുറുപ്പ് ചീട്ട്. ഇതിലെ ഒപ്പും സീലുമാകാം തട്ടിപ്പുകൾക്കുള്ള പ്രധാന ആയുധമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

മികച്ച ഉദ്യോഗസ്ഥ, മികച്ച തൊഴില്‍ പരിചയം ഉള്ള വ്യക്തി: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്‍റെ  ഗുഡ്സര്‍ട്ടിഫിക്കറ്റ്
Also Read

മികച്ച ഉദ്യോഗസ്ഥ, മികച്ച തൊഴില്‍ പരിചയം ഉള്ള വ്യക്തി: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്‍റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്