LiveTV

Live

Kerala

മികച്ച ഉദ്യോഗസ്ഥ, മികച്ച തൊഴില്‍ പരിചയം ഉള്ള വ്യക്തി: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്‍റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്

സ്വപ്നയെ സാമ്പത്തിക തിരിമറികള്‍ക്ക് പുറത്താക്കി എന്നായിരുന്നു കോണ്‍സുലേറ്റിന്‍റെ ഭാഗത്ത് നിന്നുള്ള അനൗദ്യോഗിക വിശദീകരണം

മികച്ച ഉദ്യോഗസ്ഥ, മികച്ച തൊഴില്‍ പരിചയം ഉള്ള വ്യക്തി: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്‍റെ  ഗുഡ്സര്‍ട്ടിഫിക്കറ്റ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയും സ്വപ്നക്ക് മികച്ച തൊഴില്‍ പരിചയവും ഉണ്ടെന്ന് കോണ്‍സുല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. ഐടി വകുപ്പില്‍ ജോലി നേടാന്‍ സ്വപ്ന ആ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.

സ്വപ്നയെ സാമ്പത്തിക തിരിമറികള്‍ക്ക് പുറത്താക്കി എന്നായിരുന്നു കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നുള്ള അനൗദ്യോഗിക വിശദീകരണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് യു.എ.ഇ. കോണ്‍സുലേറ്റ് അന്നു നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കേറ്റ്‌ ഉപയോഗിച്ചാണ് സ്വപ്‌ന സര്‍ക്കാര്‍ തലത്തില്‍ ജോലിയിലേക്ക് എത്തിയത് എന്നാണ്‌. മികച്ച ഉദ്യോഗസ്ഥയാണ് സ്വപ്‌ന സുരേഷ് എന്നാണ് കോണ്‍സുലേറ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

സ്വപ്‌ന നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി തെളിയിക്കുന്ന രേഖകളുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാലാസാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇതിനൊപ്പം വെച്ചിരിക്കുന്നത്. ഒമ്പതുവര്‍ഷം ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിപരിചയം ഉണ്ടെന്നും ഈ ബയോഡേറ്റ പറയുന്നു.