LiveTV

Live

Kerala

ആരാണ് സ്വപ്ന സുരേഷ്?

ക്രൈംബ്രാഞ്ച് കേസിലെ പ്രതി, യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കപ്പെട്ടയാള്‍ എങ്ങനെ ഐടി വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്

ആരാണ് സ്വപ്ന സുരേഷ്?

ജനിച്ചതും പഠിച്ചതും യുഎഇയില്‍

പിതാവ് പ്രവാസിയായിരുന്നു

ആദ്യ വിവാഹമോചനത്തിന് ശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസം

2011- 12ല്‍ ട്രാവല്‍ ഏജന്‍സിയില്‍ ജോലി

2013- 16ല്‍ എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി

സാറ്റ്സില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയെ തുടര്‍ന്ന് രാജി

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുടങ്ങിയപ്പോള്‍ അവിടെ ജോലിക്ക് കയറി

ഉന്നതര്‍ പങ്കെടുക്കുന്ന പരിപാടികളുടെ സംഘാടകയായി

രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളുടെ പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായി

അറബിക് നന്നായി കൈകാര്യം ചെയ്യാനറിയാമായിരുന്നു- അങ്ങനെയും വിപുലമായ ബന്ധങ്ങളുണ്ടാക്കി

കോണ്‍സുലേറ്റിലെ ജോലിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഐടി വകുപ്പില്‍ ജോലി

മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനെ പുറത്താക്കി; മിര്‍ മുഹമ്മദിന് പകരം ചുമതല
Also Read

മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കറിനെ പുറത്താക്കി; മിര്‍ മുഹമ്മദിന് പകരം ചുമതല

ക്രൈംബ്രാഞ്ച് കേസിലെ പ്രതി, യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കപ്പെട്ടയാള്‍ എങ്ങനെ ഐടി വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. ഐടി സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധം നിയമനത്തിന് കാരണമായിട്ടുണ്ടെങ്കിൽ അത് വലിയ വിവാദമാകും.

അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജന്‍സ് അറിയിച്ചു. പ്രതി ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് സൂചന നല്‍കി.

ബാഗേജ് അയച്ചത് ഫാസില്‍, തിരുവനന്തപുരം വിമാനത്താവളത്തിലെ നടപടികൾക്കായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ചുമതലപ്പെടുത്തിയത് സരിത്തിനെ
Also Read

ബാഗേജ് അയച്ചത് ഫാസില്‍, തിരുവനന്തപുരം വിമാനത്താവളത്തിലെ നടപടികൾക്കായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ചുമതലപ്പെടുത്തിയത് സരിത്തിനെ

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിലിലാണ്. സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു.

ഐടി സെക്രട്ടറിക്ക് ഗേറ്റ് തുറന്നുനൽകാത്തതിന് മര്‍ദിച്ചു: സ്വപ്ന സുരേഷിന്‍റെ അപാർട്മെന്‍റിലെ മുൻ സെക്യൂരിറ്റി
Also Read

ഐടി സെക്രട്ടറിക്ക് ഗേറ്റ് തുറന്നുനൽകാത്തതിന് മര്‍ദിച്ചു: സ്വപ്ന സുരേഷിന്‍റെ അപാർട്മെന്‍റിലെ മുൻ സെക്യൂരിറ്റി

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിന് പുറത്തേക്ക് സ്വപ്ന പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. ഒളിവില്‍ കഴിയുന്ന സ്വപ്നക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കസ്റ്റംസ് അറിയിച്ചു.