LiveTV

Live

Kerala

'സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന മറുപടികള്‍ മതിയാവില്ല. ഉപ്പുതീനികള്‍ വെള്ളം കുടിച്ചേ മതിയാകൂ' മുഖ്യമന്ത്രിക്കെതിരെ മിഥുന്‍ മാനുവല്‍

നിങ്ങള്‍ നല്ലത് ചെയ്തപ്പോള്‍ എല്ലാം കയ്യടിച്ചിട്ടുണ്ട്. എന്നാല്‍...

'സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന  മറുപടികള്‍ മതിയാവില്ല. ഉപ്പുതീനികള്‍ വെള്ളം കുടിച്ചേ മതിയാകൂ' മുഖ്യമന്ത്രിക്കെതിരെ മിഥുന്‍ മാനുവല്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സംവിധായകന്‍ മിഥുന്‍ മാനുവലും രംഗത്ത്. നിങ്ങള്‍ നല്ലത് ചെയ്തപ്പോള്‍ എല്ലാം കയ്യടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായി പോയി. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന മറുപടികള്‍ മതിയാവില്ല. ഉപ്പുതീനികള്‍ വെള്ളം കുടിച്ചേ മതിയാകൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികളായി മാറുന്നത് ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.

മിഥുന്‍ മാനുവലിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. കഷ്ടം..