LiveTV

Live

Kerala

കേരളത്തിലേക്ക് തിരിച്ചെത്തിയത് 4,99,529 ആളുകള്‍; കൂടുതല്‍ പേര്‍ മലപ്പുറത്ത്, കുറവ് വയനാട്ടില്‍

ഇതുവരെ 97570 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്

കേരളത്തിലേക്ക് തിരിച്ചെത്തിയത് 4,99,529 ആളുകള്‍; കൂടുതല്‍ പേര്‍ മലപ്പുറത്ത്, കുറവ് വയനാട്ടില്‍

ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം കേരളത്തിലേക്ക് ഇതുവരെ 4,99529 പേര്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിനകത്ത് നിന്നും 3,14,94 പേരും വിദേശത്ത് നിന്നും 1,85,435 പേരുമാണ് തിരിച്ചെത്തിയത്. ആഭ്യന്തരയാത്രക്കാരില്‍ 64.35 ശതമാനും പേരും വന്നത് റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. ഇതുവരെ 51707 പേരാണ് ജില്ലയിലേക്ക് തിരിച്ചെത്തിയത്.

കണ്ണൂര്‍ 49653, എറണാകുളം- 47990 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തിയ ജില്ലകള്‍. കുറവ് ആളുകള്‍ എത്തിയത് വയനാട്ടിലേക്കാണ്. 12652 പേര്‍. ആഭ്യന്തരയാത്രക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഇതുവരെ 97570 പേരാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടക-88031, മഹാരാഷ്ട്ര- 47970 എന്നിങ്ങ കൂടുതല്‍ പേര്‍ തിരിച്ചെത്തിയ മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സി.ഐ.എസ്.എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.