LiveTV

Live

Kerala

സരിത്തിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തു; ഫോണ്‍ രേഖകള്‍ സരിത്ത് നശിപ്പിച്ചെന്ന് കസ്റ്റംസ്

ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ പുറത്തു നിന്നുള്ളയാള്‍ക്ക് സ്വര്‍ണമടങ്ങിയ പാക്കറ്റ് അയക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്

സരിത്തിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തു; ഫോണ്‍ രേഖകള്‍ സരിത്ത് നശിപ്പിച്ചെന്ന് കസ്റ്റംസ്

ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ പുറത്തു നിന്നുള്ളയാള്‍ക്ക് സ്വര്‍ണമടങ്ങിയ പാക്കറ്റ് അയക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. പ്രതി സരിത്തിനെ ഇന്‍റലിജന്‍സ് ബ്യൂറോ ചോദ്യം ചെയ്തു.

യു.എ.ഇ കോൺസുലേറ്റിന്‍റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബൈയിൽ നിന്നും കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. യു എ ഇ കോണ്സുലേറ്റിന്‍റെ ചാര്‍ജുള്ള വ്യക്തി അറിയാതെ ഡിപ്ലോമാറ്റിക് കാര്ഗോ വഴി എങ്ങനെ ഭക്ഷ്യ വസ്തുവിനൊപ്പം സ്വര്ണം എത്തിയെതന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. അതുപോലെ . യു എ ഇലെ ഫാസിലെന്ന വ്യാപാരിയാണ് പ്രതി സരിത്തിന്‍റെ നിര്‍ദ്ദേശാനുസരണം വസ്തുക്കള്‍ പാക്ക് ചെയ്തയച്ചത് .ഡിപ്ലോമാറ്റിക് കാര്ഗോ വഴി പുറത്തുനിന്നുളള ആള്‍ എങ്ങനെ ഇത് അയച്ചുവെന്നും പരിശോധിക്കും. എല്ലാ കസ്റ്റംസ് ക്ലിയറിംഗ് ചാർജുകളും നേരിട്ട് കോൺസുലേറ്റ് രജിസ്ട്രേഡ് മുഖേനയാണ് നൽകുന്നത്.

ഈ സംഭവത്തില്‍ സരിത്താണ് ക്ലിയറന്‍സ് ചാര്‍ജ് നല്‍കിയത്. സാധാരണ ഇത്തരം ചരക്കുകള്‍ എത്തിയാല്‍ യു.എ.ഇ രജിസ്ട്രേഷന്‍ വാഹനമാണ് ഇതിനായി ഉപയോഗിക്കുക. എന്നാല്‍ സരിത്ത് സ്വന്തം വാഹനം ഉപയോഗിച്ചു. അതുപോലെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പേ സരിത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു.പ്രതിയായ സരിത്തിന് മാത്രമാണ് ഇതില്‍ ബന്ധമെന്നത് ശരിയല്ല. ഇത് സംബന്ധിച്ചും വിശദമായ അന്വഷണം നടത്തുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വ്യക്തമാക്കുന്നത്.