LiveTV

Live

Kerala

'ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല, ഹയർ സെക്കണ്ടറി ജലീലിൻ്റെ വകുപ്പല്ല; പരിഹാസവുമായി വിടി ബല്‍റാം

കൊല്ലത്തെ മുട്ടറ ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരിഹാസവുമായി വിടി ബല്‍റാം

'ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല, ഹയർ സെക്കണ്ടറി ജലീലിൻ്റെ വകുപ്പല്ല; പരിഹാസവുമായി വിടി ബല്‍റാം

കൊല്ലത്തെ മുട്ടറ ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരിഹാസവുമായി വിടി ബല്‍റാം. മന്ത്രി ജലീലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ബല്‍റാമിന്റെ ട്രോള്‍. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; 'കോൺഗ്രസുകാരെ, 2017 ല്‍ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീൽ ഭാരതപ്പുഴയിൽ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി ടി ബൽറാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയർ സെക്കണ്ടറി ജലീലിൻ്റെ വകുപ്പല്ല, രവീന്ദ്രനാഥിൻ്റേതാണ്.

കൊല്ലത്തെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തര കടലാസാണ് കാണാതായത്. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി. മാർക്ക് നൽകി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. മാനദണ്ഡം ബോർഡ് തീരുമാനിക്കും. പാലക്കാട് എത്തേണ്ട ഉത്തരക്കടലാസ് കാണാതായ വാര്‍ത്ത മീഡിയവണാണ് പുറത്തുവിട്ടത്.