LiveTV

Live

Kerala

ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ സ്വര്‍ണം; യുഎഇ കോൺസുലേറ്റ് പിആർഒ കസ്റ്റഡിയില്‍

സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചു

ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ സ്വര്‍ണം; യുഎഇ കോൺസുലേറ്റ് പിആർഒ കസ്റ്റഡിയില്‍

തിരുവനന്തപുരത്തെ സ്വർണവേട്ടയെ കുറിച്ച് അറിയില്ലെന്ന് യുഎഇ കോൺസൽ ജനറൽ കസ്റ്റംസിനെ അറിയിച്ചു. സ്വർണം കടത്താൻ ശ്രമിച്ചത് ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റി മറയാക്കിയെന്നാണ് വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണ വേട്ടയായിരുന്നു തിരുവനന്തപുരത്തേത്. രാജ്യത്താദ്യമായിട്ടാണ് ഡിപ്ലോമാറ്റിക് ബാഗേജ്‌ വഴി സ്വർണ്ണം കടത്തിയത്. 15 കോടി വിലമതിക്കുന്ന 30.15 കിലോ സ്വർണമാണ് കണ്ടെടുത്തത്. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചു. ഭക്ഷണ സാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും വ്യക്തമാക്കി.

തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട; സ്വര്‍ണം പിടികൂടിയത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്ന്
Also Read

തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട; സ്വര്‍ണം പിടികൂടിയത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്ന്

ഡി.ആർ.ഐയുടെ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെയൊണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.