LiveTV

Live

Kerala

അട്ടപ്പാടിയിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു

ഉത്തരേന്ത്യയിൽ വ്യാപകമായി കൃഷി നശിപ്പിച്ച ഇനം വെട്ടു കിളികളല്ല അട്ടപ്പാടിയിലുള്ളത്

അട്ടപ്പാടിയിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു

പാലക്കാട് അട്ടപ്പാടിയിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. ഉത്തരേന്ത്യയിൽ വ്യാപകമായി കൃഷി നശിപ്പിച്ച ഇനം വെട്ടു കിളികളല്ല അട്ടപ്പാടിയിലുള്ളത്. പുൽച്ചാടി ഇനത്തിൽ പെട്ട ജീവികൾ കൃഷി നശിപ്പിക്കുന്നുണ്ട്

അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലാണ് കൂട്ടമായി ഈ ജീവികൾ എത്തുന്നത്. പച്ചക്കറിയും മറ്റ് കൃഷികളുടെയും ഇലകളാണ് ഇവ തിന്നുതീർക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയിലെ കീട രോഗ ശാസ്ത്ര വിഭാഗത്തിലെ ശാസ്ത്രജ്ഞർ അട്ടപ്പാടിയിൽ പരിശോധന നടത്തി. ഉത്തരേന്ത്യയിലേത് പോലുള്ള വെട്ടുകിളികൾ അട്ടപ്പാടിയിൽ ഇല്ലെന്ന് കണ്ടെത്തി

ഈ ജീവികളെ കൊല്ലുന്നതിനായി വേപ്പണ മിശ്രിതം ഉപയോഗിക്കാമെന്നും കൃഷി വകുപ്പ് പറഞ്ഞു.നേരത്തെ ഇതെ ജീവികളെ വയനാടും കണ്ടെത്തിയിരുന്നു. വനത്തോട് ചേർന്ന പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി ഉള്ളത്.