LiveTV

Live

Kerala

ആരാണ് സ്വപ്നസുരേഷ് ? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ? ചോദ്യങ്ങളുമായി ​ജ്യോതികുമാര്‍ ചാമക്കാല

വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണവേട്ട സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍വച്ച് ഏറ്റവും വലുതാണ്

ആരാണ് സ്വപ്നസുരേഷ് ? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ? ചോദ്യങ്ങളുമായി ​ജ്യോതികുമാര്‍ ചാമക്കാല

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് പിടിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ആരാണ് സ്വപ്നാ സുരേഷെന്നും സ്വര്‍ണ്ണക്കടത്ത് ‌കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്താണ് ബന്ധമെന്നും ഫേസ്‍ബുക്ക് പോസ്റ്റില്‍ ജ്യോതികുമാര്‍ ചോദിക്കുന്നു.

ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്:

ആരാണ് സ്വപ്ന സുരേഷ് ?

സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?

സ്വർണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടിൽ നിയമിച്ചതാര് ?

ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?

ആരുടെ സ്വപ്നമാണ് വിമാനത്താവളത്തിൽ പൊളിഞ്ഞത് ?

രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ ഒത്താശ ചെയ്തിട്ടുണ്ടോ ?

ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതാര് ?

അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം....

ആരാണ് സ്വപ്ന സുരേഷ് ? സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ? സ്വർണക്കടത്ത് ആസൂത്രക...

Posted by Jyothikumar Chamakkala on Monday, July 6, 2020

വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണവേട്ട സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുളളതില്‍വച്ച് ഏറ്റവും വലുതാണ്. പല പെട്ടികളിലായി ഒളിപ്പിച്ചിരുന്ന 35 കിലോയോളംവരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. കോണ്‍സുലേറ്റിലേക്കു വരുന്ന കാര്‍ഗോ ബാഗേജുകള്‍ കാര്‍ഗോ ഏജന്റ് വഴിയാണു പുറത്തെത്തിക്കുന്നത്.

ആരാണ് സ്വപ്നസുരേഷ് ? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ? ചോദ്യങ്ങളുമായി ​ജ്യോതികുമാര്‍ ചാമക്കാല