LiveTV

Live

Kerala

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഹരിയാനയിൽ നിന്ന് ചരക്ക് വാഹനമെത്തി; നാട്ടുകാര്‍ ഇടപെട്ടതോടെ സംഘര്‍ഷം

പോലീസ് ലാത്തിവീശി.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഹരിയാനയിൽ നിന്ന് ചരക്ക് വാഹനമെത്തി; നാട്ടുകാര്‍ ഇടപെട്ടതോടെ സംഘര്‍ഷം

കൊല്ലം നെടുങ്ങോലത്ത് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഹരിയാനയിൽ നിന്ന് ചരക്ക് വാഹനം എത്തി. ബ്രേക്ക് ഡൌണായ വാഹനത്തിലുണ്ടായിരുന്ന പത്തോളം പേർ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങളിൽ കയറിയിറങ്ങിയതോടെ സംഘർഷമുണ്ടായി. പോലീസ് ലാത്തിവീശി.

പരവൂർ നെടുങ്ങോലത്ത് ഇന്നലെയായിരുന്നു സംഭവം. കന്നുകാലികളുമായി ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഹരിയാന രജിസ്ട്രേഷനിലുള്ള ലോറി നെടുങ്ങോലത്ത് വച്ച് ബ്രേക്ക് ടൗൺ ആയി. ലോറിയിലുണ്ടായിരുന്ന പത്തോളം പേർ സമീപത്തെ കടകളിൽ കയറിയിറങ്ങിയതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. ഒടുവിൽ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങി. ഇതോടെ ആരോഗ്യ പ്രവർത്തകരും പൊലീസുമെത്തി.

ലോറിയിലുള്ളവരോട് കോവിഡ് പരിശോധന നടത്താൻ നിർദേശിച്ചെങ്കിലും ഇവരത് തള്ളി. പ്രകോപിതരായ നാട്ടുകാർ അക്രമാസക്തരായി. രണ്ട് തവണയാണ് പൊലീസിന് ലാത്തി വീശേണ്ടി വന്നത്. ഒടുവിൽ പൊതുപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ചർച്ച നടത്തിയതിനെ തുടർന്ന് ലോറിയിലെത്തിയവരെ ക്വാറന്‍റൈനിലാക്കി.