LiveTV

Live

Kerala

27ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതിൽ കൂടുതൽ സമ്പർക്ക രോഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു

27ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ‌ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം. സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും.

ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാവും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുക. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും നിശ്ചിതപ്പെടുത്തും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. ആവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കില്ല. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. പോലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും.

തിരുവനന്തപുരത്ത് നഗരത്തില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നഗരപരിധിയില്‍ സമ്പൂര്‍ണ അടച്ചിടലിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

സമ്പർക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കൂടിയതോടെ കനത്ത ആശങ്കയിൽ തലസ്ഥാനനഗരം. പ്രധാന സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതിൽ കൂടുതൽ സമ്പർക്ക രോഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു.

സമ്പർക്കം അറിയാത്ത രോഗികളിൽ ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ, പാളയത്തെ ഷോപ്പിങ് കോംപ്ലക്സിലെ ജീവനക്കാരൻ, എആർ ക്യാംപിലെ പൊലീസുകാരൻ, പൂന്തുറയ്ക്കു സമീപം കുമരിച്ചന്തയിലെ മീൻകച്ചവടക്കാരനും ഉൾപ്പെടുന്നു. ജനവുമായി ഏറെ ഇടപഴകാൻ സാധ്യതയുളളവരാണ് ഇവരെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.

വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കൂടി കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കി. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു. മുഴുവന്‍ വിതരണക്കാര്‍ക്കും പൂന്തുറ മേഖല കേന്ദ്രീകരിച്ചും ആന്റിജന്‍ പരിശോധന നടത്താനും തീരുമാനമായി.

ജില്ലയിൽ ഞായറാഴ്ച പുതുതായി 971 പേരാണ് രോഗനിരീക്ഷണത്തിലായത്. 955 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 39 പേരെയാണ് ഞായറാഴ്ച പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 60 പേരെ ഡിസ്ചാർജ് ചെയ്തു.