LiveTV

Live

Kerala

കാനത്തിന്റെ വാക്കുകള്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ എല്‍.ഡി.എഫ് വിട്ട് പുറത്തുവരണമെന്ന് ആര്‍.എസ്.പി

1960-70 വരെ പോയത് പോലെ യോജിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രേമചന്ദ്രന്‍ പറ‍ഞ്ഞു.

കാനത്തിന്റെ വാക്കുകള്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ എല്‍.ഡി.എഫ് വിട്ട് പുറത്തുവരണമെന്ന് ആര്‍.എസ്.പി

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെതിരെ വിമര്‍ശവുമായി എം.കെ പ്രേമചന്ദ്രന്‍ എംപി. കാനം രാജേന്ദ്രന്‍റെ വാക്ക് ആത്മാര്‍ഥമെങ്കില്‍ മുന്നണി വിട്ട് പുറത്ത് വരണം. 1960-70 വരെ പോയത് പോലെ യോജിച്ച് പ്രവര്‍ത്തിക്കാമെന്നും പ്രേമചന്ദ്രന്‍ പറ‍ഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു‍. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല. ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെയെന്നും കാനം പറഞ്ഞിരുന്നു.

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തില്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വിപുലീകരിക്കേണ്ടതെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് നേടിയെടുത്ത സ്ഥാനം ഉപേക്ഷിക്കട്ടെയെന്ന് പറഞ്ഞ കാനം, 1965 ലെ ചരിത്രം ഓര്‍മ്മിച്ച കോടിയേരിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

നിലപാട് കടുപ്പിച്ചാല്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ലെ എന്ന ചോദ്യത്തിന് മുന്നണി എല്ലാവര്‍ക്കും വേണ്ടിയാണെന്ന മറുപടിയാണ് കാനം നല്‍കിയത്.