LiveTV

Live

Kerala

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു

ജൂൺ 26 നാണ് ഇദ്ദേഹം ദുബൈയിൽ നിന്നും എത്തിയത്

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം കടുവാക്കുളം പൂവൻതുരുത്തിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. പൂവൻതുരുത്ത് ലാവണ്യത്തിൽ മധു ( 45 ) വിനെയാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബൈയിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. ജൂൺ 26 നാണ് ഇദ്ദേഹം ദുബൈയിൽ നിന്നും എത്തിയത്. വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു.