LiveTV

Live

Kerala

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ പിടിയിൽ

വാഹന പരിശോധനക്കിടെയാണ് കാറിൽ നിന്ന് 500, 2000 കള്ളനോട്ടുകള്‍ പിടികൂടിയത്.

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേർ പിടിയിൽ. പാണ്ടിക്കാട് അമീർ ഖാൻ (37), കരുവാരക്കുണ്ട് മൊയ്തീൻ കുട്ടി (50), തുവ്വൂർ സ്വദേശി ബഷീർ (50) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കാറിൽ നിന്ന് 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.

കഴിഞ്ഞ ആഴ്ചയും കള്ളനോട്ട് പിടികൂടിയിരുന്നു. ആ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വിസാ തട്ടിപ്പ്, വ്യാജ ആര്‍സി ബുക്ക് തുടങ്ങിയ കേസുകളും ഇവര്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.