LiveTV

Live

Kerala

ഉയർന്ന തിരമാല; മത്സ്യ ബന്ധനത്തിന് നിയന്ത്രണം, തീരദേശവാസികൾ ജാഗ്രത പാലിക്കണം

മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

ഉയർന്ന തിരമാല; മത്സ്യ ബന്ധനത്തിന് നിയന്ത്രണം,  തീരദേശവാസികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ച് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങൾ, തെക്ക്-കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള കേരള തീരം, എന്നിവിടങ്ങളിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ജൂലൈ എട്ടുവരെ ഈ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.