LiveTV

Live

Kerala

സിപിഎം എം.എല്‍.എക്കെതിരെ കോവിഡ് ലംഘനത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്

കോവിഡ് പ്രേട്ടോകോള്‍ ലംഘനത്തിന് ആറ്റിങ്ങല്‍ എം.എല്‍.എ ബി സത്യനെതിരെ കേസെടുക്കാനാണ് ഉത്തരവ്.

സിപിഎം എം.എല്‍.എക്കെതിരെ കോവിഡ് ലംഘനത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്

സിപിഎം എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് ആറ്റിങ്ങല്‍ എം.എല്‍.എ അഡ്വ. ബി സത്യനെതിരെ കേസെടുക്കാനാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജൂണ്‍ 10ന് നടന്ന പൊതുപരിപാടിയില്‍ എം.എല്‍.എ ഉള്‍പ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തതാണ് പരാതിക്കിടയാക്കിയത്.

ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.

ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെയാണ് കേസെടുക്കുക. അന്ന് തന്നെ പൊതുപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി എത്തുകയായിരുന്നു.