LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട്‌സ്‌പോട്ടുകള്‍; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ ആകെ 130 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട്‌സ്‌പോട്ടുകള്‍; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെയാണ് പുതുതായി ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. അതേസമയം മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ ആകെ 130 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (8), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.