LiveTV

Live

Kerala

ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാട് നോക്കിയാവും സമീപനം- കോടിയേരി

അവരുടെ നിലപാട് വ്യക്തമായതിന് ശേഷം എന്തുചെയ്യണമെന്ന് പാര്‍ട്ടിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാട് നോക്കിയാവും സമീപനം- കോടിയേരി

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത് യു​.ഡി.​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ജോ​സ് വി​ഭാ​ഗ​വു​മാ​യി എ​ൽ​ഡി​എ​ഫ് ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സ്വീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട് അ​നു​സ​രി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. എ​ൽ​ഡി​എ​ഫി​ൽ ചേ​ര​ണ​മെ​ന്ന താ​ല്പ​ര്യം ജോ​സ് പ​ക്ഷം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. എ​ന്ത് നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്നു​ള്ള​ത് അ​വ​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ എ​ന്തു​രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ് അ​വ​ർ എ​ടു​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യു​ള്ളൂ.

അവരുടെ നിലപാട് വ്യക്തമായതിന് ശേഷം എന്തുചെയ്യണമെന്ന് പാര്‍ട്ടിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനവും ഇതുതന്നെയാണ്. എന്നാല്‍ യു.ഡി.എഫ് പ്രതിസന്ധിയിലാണ്. പ്രതിസന്ധിയില്‍ പെട്ട യു.ഡി.എഫിനെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സി.പി.എമ്മിനില്ല. അത്തരം പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിക്കാനാണ് ഒരു പാര്‍ട്ടി എന്ന നിലയില്‍ ഇടപെടേണ്ടത് അതിന് സഹായകമാകുന്ന പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരുമ്പോള്‍ അതില്‍ ഇടപെടുക എന്നുള്ളതാണ് പാര്‍ട്ടിയുടെ തീരുമാനം. അവരുടെ രാഷ്ട്രീയ നിലപാടാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്.

അടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുന്നതിന് സഹായകമാകുന്ന വ്യക്തികളുമായും പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.