LiveTV

Live

Kerala

ഇടതുമുന്നണി പ്രവേശനത്തെ ചൊല്ലി ജോസ് കെ. മാണി ഗ്രൂപ്പും സി.പി.ഐയും തമ്മില്‍ പോര്

ജില്ലയിലെ പാർട്ടികളുടെ ശക്തിയെ കുറിച്ച് നല്ല ബോധ്യം ഉണ്ടെന്ന് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രൻ പറഞ്ഞു

ഇടതുമുന്നണി പ്രവേശനത്തെ ചൊല്ലി ജോസ് കെ. മാണി ഗ്രൂപ്പും
സി.പി.ഐയും തമ്മില്‍ പോര്

ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫുമായി അടുക്കുന്നുവെന്ന വാർത്തകൾ വന്നതോടെ സി.പി.എമ്മിനും ജോസ് വിഭാഗത്തിനും എതിരെ സി.പി.ഐ കോട്ടയം ജില്ലാ ഘടകം . ജില്ലയിലെ പാർട്ടികളുടെ ശക്തിയെ കുറിച്ച് നല്ല ബോധ്യം ഉണ്ടെന്ന് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രൻ പറഞ്ഞു . എന്നാൽ മുന്നണി പ്രവേശത്തിനായി സി.പി.ഐ ക്ക് അപേക്ഷ നൽകിയിട്ടില്ലെന്ന് ജോസ് വിഭാഗം പ്രതികരിച്ചു .

കോട്ടയം ജില്ലയിൽ പാർട്ടികളുടെ ബലാബലത്തെ കുറിച്ച് നല്ല ധാരണയുണ്ട്. സി.പി.എം കഴിഞ്ഞാൽ ജില്ലയിൽ കരുത്തുള്ള പാർട്ടി മാണി വിഭാഗം എന്ന് പറയുന്നത് ഇപ്പോഴത്തെ സ്നേഹക്കൂടുതൽ കൊണ്ടാണെന്നു സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രൻ . ബാർ കോഴ വിവാദത്തിൽ സമരം നടത്തിയതിൽ താൻ ഇപ്പോഴും കേസ് വാദിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.

ജോസ് വിഭാഗത്തോട് സി.പി.എം സ്വീകരിക്കുന്ന അനുകൂല നിലപാടിലുള്ള എതിർപ്പും സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ വാക്കുകളിൽ പ്രകടമാണ് . എന്നാൽ മുന്നണി പ്രവേശത്തിനായി പാർട്ടി സി.പി.ഐയെ സമീപിച്ചിട്ടില്ലെന്ന് ജോസ് വിഭാഗം പ്രതികരിച്ചു . കേരള കോൺഗ്രസ് പാർട്ടിയുടെ ശക്തി സി.പി.എമ്മിന് അറിയാമെന്നായിരുന്നു ജോസ് വിഭാഗം നേതാവ് ജോസ് ടോമിന്‍റെ പ്രതികരണം. ജോസ് ടോമിന്‍റെ പ്രതികരണത്തിൽ ഇടതു മുന്നണി പ്രവേശത്തിനായി ജോസ് വിഭാഗം ചർച്ചകൾ നടത്തുവെന്ന് വരികൾക്കിടയിൽ വ്യക്തമാണ് .