LiveTV

Live

Kerala

കര്‍ശന നിയന്ത്രണത്തിന് തിരുവനന്തപുരം നഗരസഭ; സാ​ഫ​ല്യം കോം​പ്ല​ക്സ് അ​ട​യ്ക്കും

നഗരത്തിലെ മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും

കര്‍ശന നിയന്ത്രണത്തിന് തിരുവനന്തപുരം നഗരസഭ; സാ​ഫ​ല്യം കോം​പ്ല​ക്സ് അ​ട​യ്ക്കും

ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ.

ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​മ്പ​തു പേ​രി​ൽ നാ​ലു പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച​തു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ. നാ​ലു​പേ​രു​ടെ​യും ഉ​റ​വി​ടം അ​വ്യ​ക്ത​മാ​ണ്. രോ​ഗ ബാ​ധി​ത​രാ​യ ആ​ലു​വി​ള സ്വ​ദേ​ശി​ക്കും തുമ്പ സ്വ​ദേ​ശി​ക്കും യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല. പാ​ള​യ​ത്തെ സാ​ഫ​ല്യം കോം​പ്ല​ക്സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​ക്കും വ​ഞ്ചി​യൂ​രി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നു​മാ​ണു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു ര​ണ്ടു പേ​ർ. കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി​യ പോ​ങ്ങും​മൂ​ട് സ്വ​ദേ​ശി​നി, പൂ​ന​യി​ൽ​നി​ന്നു വ​ന്ന കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി, ബാ​ല​രാ​മ​പു​രം ആ​ലു​വി​ള സ്വ​ദേ​ശി, തുമ്പ സ്വ​ദേ​ശി, ആ​സാം സ്വ​ദേ​ശി, വെ​ട്ടു​ത​റ സ്വ​ദേ​ശി​നി, കു​ന്നും​പു​റം സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ൻ, അ​ബു​ദാ​ബി​യി​ൽ​നി​ന്നു വ​ന്ന കു​ന്നു​കു​ഴി സ്വ​ദേ​ശി, ഒ​മാ​നി​ൽ​നി​ന്നു വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണു വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നഗരത്തിലെ മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. വഞ്ചിയൂര്‍, കുന്നുംപുറം മേഖല കണ്ടെയ്ന്‍മെന്റ് സോണായി മാറാനുള്ള തീരുമാനം വരാന്‍ പോവുകയാണ്. അതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ പൊതുജനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുകയാണെന്നും മേയര്‍ പറഞ്ഞു. ബസ് സ്റ്റോപ്പുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പോലീസ് അടക്കമുള്ള സംവിധാനങ്ങളോട് ആവശ്യപ്പെടുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.