LiveTV

Live

Kerala

കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ചാടിയ വനിതാ തടവുകാര്‍ പിടിയില്‍

ജില്ലാ ജയിലിലെ തടവുകാരായ റസീന, ഷീബ, ഇന്ദു എന്നിവരാണ് പിടിയിലായത്

കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ചാടിയ വനിതാ തടവുകാര്‍ പിടിയില്‍

കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ചാടിയ വനിതാ തടവുകാര്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ജില്ലാ ജയിലിലെ തടവുകാരായ റസീന, ഷീബ, ഇന്ദു എന്നിവരാണ് പിടിയിലായത്.

രാവിലെ ജയിലിന് പുറത്ത് മാലിന്യം തളളാന്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ടോടിയ പ്രതികളെ പിന്തുടര്‍ന്ന പൊലീസുകാര്‍ പത്ത് മിനിറ്റിനകം ഇവരെ പിടികൂടി. ജയില്‍ ചാടാന്‍ ശ്രമിച്ചവര്‍ മോഷണക്കേസിലെ പ്രതികളാണ്. മോഷണത്തിന് പുറമെ തല്ലുകേസിലും ഇവരിലൊരാള്‍ പ്രതിയാണ്. പിടികൂടിയ പ്രതികളെ കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ തടവിലാക്കി.