LiveTV

Live

Kerala

പതിവ് പ്രതിസന്ധിക്ക് മാറ്റമില്ല; മലബാറില്‍ ഇത്തവണയും ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കുറവ്

പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളില്‍ 221,868 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്


പതിവ് പ്രതിസന്ധിക്ക് മാറ്റമില്ല; മലബാറില്‍ ഇത്തവണയും ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കുറവ്

വിജയിച്ച എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ പതിവ് പോലെ ഇത്തവണയും മലബാറിലില്ല.പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളില്‍ 221,868 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.പക്ഷെ 166,414 സീറ്റുകളെ ആകെയുള്ളൂ.സേ പരീക്ഷയും റിസല്‍ട്ടും കൂടി വരുമ്പോള്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പിന്നെയും കൂടും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതും വിജയിച്ചതും ഫുള്‍ എ പ്ലസ് നേടിയതും മലപ്പുറം ജില്ലയില്‍ നിന്നാണ്.സീറ്റില്ലാതെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടുന്നതും അതേ ജില്ലയിലെ കുട്ടികള്‍.76633 കുട്ടികള്‍ വിജയിച്ചങ്കിലും സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് സ്കൂളുകളിലായി 52775 സീറ്റേ മലപ്പുറത്തുള്ളൂ,23858 സീറ്റുകളുടെ കുറവ്.ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തേക്കാള്‍ 10021 സീറ്റ് പാലക്കാട് കുറവുണ്ട്.9146 സീറ്റ് കോഴിക്കോടും,5048 സീറ്റുകള്‍ കാസര്‍ഗോഡും കണ്ണൂരില്‍ 4960 സീറ്റുകളും വയനാട് 2421 കുറവാണ്.

അതേസമയം വിജയിച്ച കുട്ടികളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ സീറ്റുകളുള്ള ജില്ലകളുമുണ്ട്.പത്തനംതിട്ടയില്‍ 4544 സീറ്റുകളാണ് അധികം.കോട്ടയത്ത് 2548 സീറ്റുകള്‍ കൂടുതലുണ്ട്.907 സീറ്റുകള്‍ ആലപ്പുഴയിലും 492 സീറ്റുകള്‍ ഇടുക്കിയിലും കുടുതലാണ്.