LiveTV

Live

Kerala

ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ. മാണി

പാർട്ടിയുടെ ശക്തി ഇടതുമുന്നണിയും നേതാക്കളും തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ. മാണി

ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ. മാണി

പാർട്ടിയുടെ ശക്തി ഇടതുമുന്നണിയും നേതാക്കളും തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ. മാണി . മുന്നണി ചർച്ചകൾ സജീവമാക്കിയിട്ടില്ലെന്നും പ്രവർത്തകരുമായി ആലോചിച്ചു തീരുമാനം എടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു . നിഗൂഢ ലക്ഷ്യത്തോടെയാണ് ജോസ് കെ. മാണി മുന്നണിക്ക് പുറത്തുപോയതെന്നു പി.ജെ ജോസഫ് പ്രതികരിച്ചപ്പോൾ ജോസ് കെ. മാണിയെ സ്വാഗതം ചെയ്യുന്നുവെന്ന് എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പൻ പ്രതികരിച്ചു.

ഇടതുമുന്നണിയുടെ മനസ്സിലിരിപ്പ് പുറത്തുവന്നതോടെ ജോസ് കെ. മാണിയും മാനസിലുള്ളത് തുറന്നു പറഞ്ഞു . മധ്യകേരളത്തിൽ പാർട്ടിക്കുള്ള ശക്തി ഇടതുമുന്നണി നേതാക്കൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു . ഉചിതമായ തീരുമാനം ഉചിത സമയത്തു ഉണ്ടാകും. ഒപ്പം എൻ.ഡി.എ സാധ്യതകളും പാർട്ടിക്ക് മുമ്പിൽ ഉണ്ടെന്ന്‌ എന്ന് വൺ ഇന്ത്യ വൺ പെൻഷൻ പരാമർശിച്ചു ജോസ് കെ. മാണി വ്യക്തമാക്കുന്നു.

നിഗൂഢ ലക്ഷ്യത്തോടെയാണ് ജോസ് കെ. മാണി മുന്നണിക്ക് പുറത്തു പോയതെന്നായിരുന്നു പി.ജെ ജോസഫിന്‍റെ പ്രതികരണം . തെറ്റ് തിരുത്തി നല്ല കുട്ടിയായാൽ തിരിച്ചു വരാമെന്നും പി.ജെ ജോസഫ് പറയുന്നു. ജോസ് വിഭാഗം എൽ.ഡി.എഫിൽ എത്തിയാൽ അതിനെ എൻ.സി.പിയും താനും സ്വാഗതം ചെയ്യുന്നുവെന്ന് പാലാ എം.എൽ.എ മാണി സി കാപ്പൻ . പിടിച്ചെടുത്ത പാലാ സീറ്റ് എൽ.ഡി.എഫ് മറ്റാർക്കും കൊടുക്കില്ലെന്ന് വിശ്വസിക്കുന്നു. ഓരോ ദിവസവും മുന്നണി പ്രവേശത്തിനായുള്ള നീക്കങ്ങൾ സജീവമാകുകയാണ് ജോസ് കെ. മാണി വിഭാഗം .