LiveTV

Live

Kerala

ആശ്വാസ തീരമണഞ്ഞ് പ്രവാസികള്‍; മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ ആദ്യ ചാർട്ടർ വിമാനം കൊച്ചിയിലെത്തി

ഇന്ന് പുലർച്ചെ നാലോടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്


ആശ്വാസ തീരമണഞ്ഞ് പ്രവാസികള്‍; മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ ആദ്യ ചാർട്ടർ വിമാനം കൊച്ചിയിലെത്തി

ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ മീഡിയവണും-ഗൾഫ് മാധ്യമവും തുടക്കമിട്ട മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ ആദ്യ ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ഇന്ന് പുലർച്ചെ നാലോടെയാണ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

നാല് കുട്ടികളും 168 മുതിർന്നവരുടെ ഉൾപ്പെടെ 172 യാത്രക്കാരുമായാണ് ഷാർജയിൽ നിന്നും പുറപ്പെട്ട മിഷൻ വിങ്സ് ഓഫ് കംപാഷന്‍റെ എയർ അറേബ്യ വിമാനം കൊച്ചിയിൽ ഇറങ്ങിയത്.

യു.എ.ഇയിലെ എയലൈറ്റ് ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് പി.പി.ഇ അടക്കം സുരക്ഷാ സംവിധാനങ്ങളോടെ ഷാർജയിൽ നിന്നും ചാർട്ടർവിമാനം സജ്ജമാക്കിയത്. മിഷൻ വിങ്സ് ഓഫ് കംപാഷനിൽ സൗജന്യടിക്കറ്റിനായി രജിസ്റ്റർ ചെയ്ത കൂടുതൽ പേരെ അടുത്തദിവസങ്ങളിൽ സമാനമായ രീതിയിൽ നാട്ടിലെത്തിക്കും.

ഉദാരമതികളുടെ പിന്തുണയോടെ തുടക്കമിട്ട മീഡിയവൺ ഗൾഫ് മാധ്യമം മിഷൻ വിങ്സ് ഓഫ് കംപാഷനിൽ 1500 ഓളം പ്രവാസികളാണ് വിവിധ ഘട്ടങ്ങളിലായി നാട്ടിലെത്തുക.