LiveTV

Live

Kerala

കരൾ രോഗം തളർത്തി; ജോലിക്ക് പോകാനാവാതെ യുവാവ്, പിഞ്ചുകുഞ്ഞുങ്ങളുമായി പെരുവഴിയിൽ

ഓട്ടോ ഓടിയും മറ്റും കുടുംബം പുലർത്തിയിരുന്ന അബ്ദുൽ റസാക്കിന് മൂന്ന് വർഷം മുൻപാണ് ലിവർ സിറോസിസ് കണ്ടെത്തിയത്


കരൾ രോഗം തളർത്തി; ജോലിക്ക് പോകാനാവാതെ യുവാവ്, പിഞ്ചുകുഞ്ഞുങ്ങളുമായി പെരുവഴിയിൽ

ജീവിത പ്രാരാബ്ധങ്ങൾക്ക് മുൻപിൽ കണ്ണിൽ ഇരുട്ട് കയറി പകച്ച് നിൽക്കുകയാണ് കോഴിക്കോട് കുന്നമംഗലം പത്താംമയിലിലെ ഒരു കുടുംബം. കരളിന് അസുഖം ബാധിച്ച് അവശനായ ഓട്ടോ തൊഴിലാളി അബ്ദുൽ റസാഖിന് ചികിത്സയും വീടും ദൈനംദിന ജീവിതവുമൊക്കെ വലിയ പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ വാടക വീട്ടിൽ നിന്ന് ഇറക്കിവിടുക കൂടി ചെയ്തതോടെ നാല് പിഞ്ചു കുഞ്ഞുങ്ങൾക്കൊപ്പം പെരുവഴിയിലാണ് കുടുംബം.

ഓട്ടോ ഓടിയും മറ്റും കുടുംബം പുലർത്തിയിരുന്ന അബ്ദുൽ റസാക്കിന് മൂന്ന് വർഷം മുൻപാണ് ലിവർ സിറോസിസ് കണ്ടെത്തിയത്. ശേഷിക്കുന്ന 10 ശതമാനം കരളെങ്കിലും നിലനിർത്താൻ, ഭാരപ്പെട്ട ജോലികൾ ഒഴിവാക്കണമെന്ന് ഡോക്റ്റർമാരുടെ നിർദേശം. എങ്കിലും നാല് പിഞ്ചു കുഞ്ഞുങ്ങളടങ്ങിയ കുടുംബം പോറ്റാൻ പിന്നെയും അലച്ചിൽ. ഇതിനിടെ കരളിൽ മുഴയും കണ്ടെത്തിയതോടെ പ്രതിസന്ധി ഇരട്ടിച്ചു. വാടക കൊടുക്കാനില്ലാതെ പുറത്താക്കപ്പെടുക കൂടെ ചെയ്തതോടെ പെരുവഴിയിലായി കുടുംബം. ആരോഗ്യമുള്ള കാലത്ത് പാതി പണിത വീട്ടിൽ കയറിക്കിടക്കണമെന്ന് മാത്രമാണ് ആഗ്രഹം.