LiveTV

Live

Kerala

ജീവിച്ചിരിക്കുന്നയാളെ 'മരിപ്പിച്ചു' പിന്നീട് 'ജീവിപ്പിച്ചു'; വിവരാവകാശ കമ്മീഷന്‍റെ നടപടി വിവാദത്തിൽ

ജീവിച്ചിരിക്കുന്ന തന്നെ കൊന്നതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കോഴിക്കോട് സ്വദേശി കിരണ്‍ബാബു

ജീവിച്ചിരിക്കുന്നയാളെ 'മരിപ്പിച്ചു' പിന്നീട് 'ജീവിപ്പിച്ചു'; വിവരാവകാശ കമ്മീഷന്‍റെ നടപടി വിവാദത്തിൽ

ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്ന് അയാളുടെ പേരില്‍ തന്നെ ഉത്തരവ് അയച്ച സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ നടപടി വിവാദത്തിൽ . മരിച്ചെന്ന് എഴുതിയത് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന് വ്യക്തമാക്കി അടുത്ത ഉത്തരവ് പിന്നാലെയിറക്കി .ജീവിച്ചിരിക്കുന്ന തന്നെ കൊന്നതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കോഴിക്കോട് സ്വദേശി കിരണ്‍ബാബു .

കെട്ടിടം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമായി നടക്കുന്ന നിയമപോരാട്ടത്തിന്‍റെ ഭാഗമായാണ് സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചത്.പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഇറക്കിയ ഉത്തരവിലാണ് കിരണ്‍ബാബു മരിച്ച് പോയെന്ന് പറയുന്നതും മരിപ്പിച്ചയാള്‍ക്ക് തന്നെ ആ വിവരം അറിയിച്ച് കത്തയക്കുന്നതും. ജീവിച്ചിരിപ്പുണ്ടന്ന് അറിയിച്ചപ്പോള്‍ മറ്റൊരു ഉത്തരവ് ഇറക്കി കമ്മീഷന്‍. ഉദ്യോഗസ്ഥരും തനിക്കെതിരെ നില്‍ക്കുന്നവരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ മരിപ്പിച്ചതെന്നാണ് കിരണ്‍ ബാബു കരുതുന്നത്.