LiveTV

Live

Kerala

കൊല്ലത്തെ ദലിത് ബാലന്‍റെ മരണം സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം: കുടുംബം ഹൈക്കോടതിയില്‍

വാഴയില്‍ തൂങ്ങിമരിച്ചെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു.

കൊല്ലത്തെ ദലിത് ബാലന്‍റെ മരണം സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം: കുടുംബം ഹൈക്കോടതിയില്‍

കൊല്ലത്ത് ദലിത് ബാലന്‍റെ മരണം സിബിഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. വാഴയില്‍ തൂങ്ങിമരിച്ചെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ ഡിജിപി പുതിയ സംഘത്തെ നിയോഗിച്ചത്.

ഫോറം ഫോര്‍ റൈറ്റ്സ് ആന്‍ഡ് ജസ്റ്റിസ് കൂട്ടായ്മയിലെ അഭിഭാഷകരാണ് കുട്ടിയുടെ മാതാവ് ബിന്ദുവിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത്. കേസ് അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും കാണിച്ച് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സൌജന്യമായാണ് വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഇതിന് പുറമേ ദില്ലിയില്‍ നിന്നുള്ള പൊതു പ്രവര്‍ത്തകര്‍ കേന്ദ്ര പട്ടികജാതി കമ്മീഷനെ സമീപിച്ചു.

കേസ് അട്ടിമറിച്ച ഏരൂര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സിബിഐക്ക് വിടണമെന്നും കാണിച്ചാണ് സാമൂഹിക പ്രവര്‍ത്തകര്‍ പട്ടികജാതി കമ്മീഷനെ സമീപിച്ചത്. വിവിധ സംഘടനകള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. അതേസമയം ഇപ്പോള്‍ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്ന പുനരന്വേഷണത്തില്‍ വിശ്വാസമില്ലെന്ന കുടുംബം പറഞ്ഞു. വീണ്ടും ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ല. മീഡിയാവണിന്‍റെ തുടര്‍ച്ചയായ ഇടപെടലാണ് വിഷയം പൊതുസമൂഹത്തിലേക്ക് എത്തിച്ചത്.