LiveTV

Live

Kerala

കിണറ്റില്‍ നിന്ന് രക്ഷപ്പെട്ട ആന ഓടിപ്പോയി പുഴ നീന്തി കാട് കയറി

ആള് കൂടി, വനംവകുപ്പും ഫയര്‍ഫോഴ്സുമെത്തി. ഒടുവില്‍ ആനയെ രക്ഷിച്ചു.

കിണറ്റില്‍ നിന്ന് രക്ഷപ്പെട്ട ആന ഓടിപ്പോയി പുഴ നീന്തി കാട് കയറി

പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പൂയംകുട്ടിയിലെ കിണറ്റില്‍ കാട്ടാന വീണത്. പിന്നെ കരകയറാന്‍ സ്വന്തം നിലക്കുള്ള പരിശ്രമം.

കൊമ്പും തുമ്പിക്കൈയും കൊണ്ട് ആഞ്ഞ് ശ്രമിച്ചെങ്കിലും നനഞ്ഞ മണ്ണ് അടര്‍ന്നു വീണതിനാല്‍ ശ്രമം പാളി. ആള് കൂടി, വനംവകുപ്പും ഫയര്‍ഫോഴ്സുമെത്തി. ഇടക്കിടെ നാട്ടിലിറങ്ങുന്ന വന്യജീവി പ്രശ്നത്തിന് പരിഹാരം കാണാതെ ആനയെ രക്ഷപ്പെടുത്താന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍.

ഒടുവില്‍ നാട്ടുകാരെ അനുനയിപ്പിച്ച് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ജെസിബി കൊണ്ട് മണ്ണിടിച്ചു. രക്ഷപ്പെട്ട വെപ്രാളത്തില്‍ പോകുന്ന വഴിയെ ബൈക്ക് തട്ടിയിട്ട് ഓടി പുഴ നീന്തി കാട് കയറി ആന.