LiveTV

Live

Kerala

ക്വാറന്‍റൈനിൽ കഴിയുന്ന യുവാവ് താമസിച്ച വീടിന് നേരെ അക്രമം

അക്രമത്തിൽ വീടിന്‍റെ ജനലുകളും വാതിലും തകർന്നു

ക്വാറന്‍റൈനിൽ കഴിയുന്ന യുവാവ് താമസിച്ച വീടിന് നേരെ അക്രമം

ക്വാറന്‍റൈനിൽ കഴിയുന്ന യുവാവ് താമസിച്ച വീടിന് നേരെ അക്രമം. വടകര മേമുണ്ട സ്വദേശി ബബീഷ് താമസിച്ച പാലോളി പാലത്തെ നാറത്ത് വയലിൽ കൃഷ്ണദാസിന്‍റെ വീടിന് നേരെയാണ് അക്രമം നടന്നത്. അക്രമത്തിൽ വീടിന്‍റെ ജനലുകളും വാതിലും തകർന്നു. ജൂൺ 20നാണ് ബബീഷ് അബുദാബിയിൽ നിന്ന് വന്നത്. ഏഴ് ദിവസം സർക്കാർ വക ക്വാറന്‍റൈൻ കേന്ദ്രത്തിലാണ് കഴിഞ്ഞത്. അതിന് ശേഷം പാലോളി പാലത്തെ വീട്ടിലേക്ക് താമസം മാറ്റി. അയൽവാസിയായ യുവാവ് ഇന്നലെ രാത്രി ഭീഷണി മുഴക്കുകയും ഇന്ന് രാവിലെ വീട് ആക്രമിക്കുകയായിരുന്നു. ജനൽചില്ലുകൾ അടിച്ചും എറിഞ്ഞും തകർത്തു. വീടിന്‍റെ വാതിലിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.