LiveTV

Live

Kerala

'അതെ അവര്‍ മിടുക്കരാണ്'; എസ്.എസ്.എല്‍.സി റെക്കോര്‍‍ഡ് വിജയത്തില്‍ ട്രോളും ആശംസയുമായി പി.കെ അബ്ദുറബ്ബ്

നേരത്തെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എസ്.എസ്.എല്‍.സി റെക്കോര്‍ഡ് ഫലം രേഖപ്പെടുത്തിയതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു

'അതെ അവര്‍ മിടുക്കരാണ്'; എസ്.എസ്.എല്‍.സി റെക്കോര്‍‍ഡ് വിജയത്തില്‍ ട്രോളും ആശംസയുമായി പി.കെ അബ്ദുറബ്ബ്

എസ്എസ്എല്‍സി റെക്കോര്‍‍ഡ് വിജയത്തില്‍ ട്രോളും ആശംസയുമായി പി.കെ അബ്ദുറബ്ബ്. 'അതെ അവര്‍ മിടുക്കരാണ്, വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍'; എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് ഫലം രേഖപ്പെടുത്തിയതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനെ ട്രോളുന്ന തരത്തിലാണ് പി.കെ അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിലയിരുത്തല്‍. 2015ല്‍ പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയം 97.99 ആയിരുന്നു വിജയ ശതമാനം. മോഡറേഷന്‍ നല്‍കാതിരുന്നിട്ട് കൂടി റെക്കോര്‍ഡ് ശതമാനം വിജയം രേഖപ്പെടുത്തിയതിനെതിരെ അന്ന് ഇടതുപക്ഷമടക്കമുള്ളവര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.

ഇത്തവണ 98.82 ആണ് എസ്.എസ്.എല്‍.സി വിജയശതമാനം. പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ടയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. എ പ്ലസ് കൂടുതല്‍ മലപ്പുറത്താണ്.