LiveTV

Live

Kerala

കോതമംഗലം ചെറിയപള്ളി അങ്കണത്തിലെ നമസ്കാരം: പരാതിയുമായി ഓർത്തഡോക്സ് വിഭാഗം

മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു പള്ളിയിൽ പ്രാർഥന നടന്നത്.

കോതമംഗലം ചെറിയപള്ളി അങ്കണത്തിലെ നമസ്കാരം: പരാതിയുമായി ഓർത്തഡോക്സ് വിഭാഗം

കോതമംഗലം ചെറിയപള്ളി അങ്കണത്തിൽ മുസ്‍ലിം മത വിശ്വാസികൾ നിസ്കാരം നടത്തിയതിനെതിരെ പരാതിയുമായി ഓർത്തഡോക്സ് വിഭാഗം. മനഃപൂർവ്വം വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്‍റെ ഭാഗമായായിരുന്നു പള്ളി അങ്കണത്തിൽ പ്രാർഥന നടന്നത്. പ്രാർത്ഥനക്ക് അനുവാദം കൊടുത്ത യാക്കോബായ സഭ നേതൃത്വത്തിന് പള്ളിയുടെ ഭരണത്തിൽ അവകാശമില്ലെന്നും പരാതിക്കാരൻ. മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലായിരുന്നു പള്ളിയിൽ പ്രാർഥന നടന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ ഡിസംബറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ക്രിസ്ത്യന്‍ പള്ളിയുടെ അങ്കണം നമസ്കാരത്തിന് വേദിയായത്. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് സംഭവം നടന്നത്. മുസ്‍ലീ ലീഗ് നേതാവ് മുനവ്വർ അലി ശിഹാബ് തങ്ങളാണ് ദേവാലയത്തിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.

കോതമംഗലം ചെറിയപള്ളി അങ്കണത്തിലെ നമസ്കാരം: പരാതിയുമായി ഓർത്തഡോക്സ് വിഭാഗം

മുനവ്വർ അലി ശിഹാബ് തങ്ങൾ, മാത്യു കുഴൽനാടൻ, വി.ടി ബൽറാം, ഇന്ദിര ജയ്‌സിംഗ്, പി കെ ഫിറോസ്, എം ബി രാജേഷ് എന്നിവർ അന്ന് മൂവാറ്റുപുഴയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്ത് കിലോമീറ്ററോളം നടന്ന് കോതമംഗലത്ത് എത്തിയപ്പോൾ പ്രതിഷേധത്തിൽ പങ്കെടുത്ത മുസ്ലിം മത വിശ്വാസികൾക്ക് നമസ്‌കാരം നടത്താൻ മാർത്തോമ്മാ ചെറിയ പള്ളിയിൽ സൌകര്യം ഒരുക്കിയത്.

ഇതിനെതിരെയാണ് പരാതിയുമായി ഓർത്തഡോക്സ് വിഭാഗം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കോതമംഗലം ചെറിയപള്ളി അങ്കണത്തിലെ നമസ്കാരം: പരാതിയുമായി ഓർത്തഡോക്സ് വിഭാഗം
കോതമംഗലം ചെറിയപള്ളി അങ്കണത്തിലെ നമസ്കാരം: പരാതിയുമായി ഓർത്തഡോക്സ് വിഭാഗം