LiveTV

Live

Kerala

ലേണേഴ്‍സ് പരീക്ഷ മൊബൈലിലൂടെ എഴുതാം: ആരാകും പരീക്ഷ എഴുതുക എന്ന ആശയകുഴപ്പത്തില്‍ ഗതാഗത വകുപ്പ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ലേണേഴ്സ് പരീക്ഷകള്‍ ഓണ്‍ലൈനാക്കുമ്പോള്‍ ആരാണ് പരീക്ഷ എഴുതുന്നതെന്ന് പോലും അറിയാന്‍ സാധിക്കില്ല.

ലേണേഴ്‍സ് പരീക്ഷ മൊബൈലിലൂടെ എഴുതാം: ആരാകും പരീക്ഷ എഴുതുക എന്ന ആശയകുഴപ്പത്തില്‍ ഗതാഗത വകുപ്പ്

വിചിത്ര ഉത്തരവുമായി ഗതാഗത വകുപ്പ്. ലേണേഴ്സ് പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാനുള്ള ഉത്തരവാണ് ഗതാഗത വകുപ്പിനെ കുഴപ്പത്തിലാക്കിയിരുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈനിലൂടെ അപേക്ഷകർക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുമ്പോള്‍ ആരാണ് പരീക്ഷ എഴുതുന്നതെന്ന് പോലും അറിയാന്‍ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല.

ലൈസന്‍സിന് വേണ്ടി അപേക്ഷിക്കുന്നവർ ആർടിഒ ഓഫീസില്‍ നേരിട്ടെത്തിയാണ് ലേണേഴ്സ് പരീക്ഷകള്‍ എഴുതേണ്ടത്. ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പരീക്ഷകളില്‍ അപേക്ഷകർക്ക് ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാകില്ലായിരുന്നു. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ലേണേഴ്സ് പരീക്ഷകള്‍ ഓണ്‍ലൈനാക്കുമ്പോള്‍ ആരാണ് പരീക്ഷ എഴുതുന്നതെന്ന് പോലും അറിയാന്‍ സാധിക്കില്ല.

കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് അപേക്ഷകർക്ക് ഓണ്‍ലൈനിലൂടെ ലേണേഴ്സ് എഴുത്താനുള്ള അനുവാദം നല്കിയത്. മൊബൈലിലൂടെയും പരീക്ഷ എഴുതാന് സാധിക്കും. അതുകൊണ്ട് തന്നെ പുസ്തകം നോക്കിയും മറ്റും എളുപ്പത്തില്‍ ലേണേഴ്സ് പാസാക്കാം. പരീക്ഷ പാസാകുന്നവർക്ക് ഓണ്‍ലൈനിലൂടെ തന്നെ ലേണേഴ്സ് ലൈസന്‍സും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.