LiveTV

Live

Kerala

എല്‍ഡിഎഫ് വെന്‍റിലേറ്റര്‍ അല്ല: മാണി ഗ്രൂപ്പ് എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനത്തെ എതിര്‍ത്ത് സിപിഐയും എന്‍സിപിയും. ജോസിനെ മുന്നണിയില്‍ എടുത്താലും പാല സീറ്റ് വിട്ട് നല്‍കാനാകില്ലെന്ന് എന്‍സിപി

എല്‍ഡിഎഫ് വെന്‍റിലേറ്റര്‍ അല്ല: മാണി ഗ്രൂപ്പ് എല്‍ഡിഎഫില്‍ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

ജോസ് കെ മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനത്തെ എതിര്‍ത്ത് സിപിഐയും എന്‍സിപിയും. കേരളകോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും, യു ഡിഎഫിലെ ഘടകകക്ഷികളുടെ വെന്‍റിലേറ്ററല്ല ഇടത് മുന്നണിയെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോസിനെ മുന്നണിയില്‍ എടുത്താലും പാല സീറ്റ് വിട്ട് നല്‍കാനാകില്ലെന്ന് എന്‍സിപി മുഖ്യമന്ത്രിയെ അറിയിച്ചു.

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി
Also Read

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി
Also Read

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ കൊണ്ട് വരണമെന്നാഗ്രഹം സിപിഎമ്മിനുണ്ടെങ്കിലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ എതിര്‍പ്പ് പ്രതിസന്ധിയിയാണ്. മാണിയുടെ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ വേണ്ടെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുന്ന സിപിഐ എതിര്‍പ്പ് പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു.

ജോസിന്‍റെ പാര്‍ട്ടി ഇടത് മുന്നണിയില്‍ എത്തിയാല്‍ പാല സീറ്റ് നഷ്ടമാകുമോ എന്ന ആശങ്ക എന്‍സിപിയിലും ഉടലെടുത്തു. മാത്രമല്ല പാലായിലെ തന്‍റെ ജയത്തെ ഇടത് നേതാക്കള്‍ അടക്കം ഇകഴ്ത്തികാണിക്കുന്നതില്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധമറിയിച്ചു.

''മാണിയുടെ ഹൃദയം മുറിച്ചുമാറ്റി'': യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ മാണി
Also Read

''മാണിയുടെ ഹൃദയം മുറിച്ചുമാറ്റി'': യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ മാണി

ജോസ് കെ മാണി ഇനി എങ്ങോട്ട്?
Also Read

ജോസ് കെ മാണി ഇനി എങ്ങോട്ട്?

 ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം: ആഞ്ഞടിച്ച് പി.ജെ ജോസഫ്
Also Read

ജോസ് കെ. മാണി നിലവിൽ പാര്‍ട്ടിയിലില്ല, ഇനി സ്വന്തം വഴി നോക്കാം: ആഞ്ഞടിച്ച് പി.ജെ ജോസഫ്

എന്നാല്‍ ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിലെ ഇടത് പക്ഷത്തെ ഭിന്നത മറനീക്കി പുറത്ത് വന്നെങ്കിലും ചര്‍ച്ചകള്‍ക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നത്.