LiveTV

Live

Kerala

മലബാർ കലാപം: സംഘ് പരിവാർ വാദവുമായി സി.പി.ഐ പോഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറി

വാരിയന്‍കുന്നത്തിനെ സിനിമയില്‍ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് വേണ്ട, ഇന്ദ്രന്‍സ് മതിയെന്നും പരാമര്‍ശം

മലബാർ കലാപം: സംഘ് പരിവാർ വാദവുമായി സി.പി.ഐ പോഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറി

1921-ലെ മലബാർ കലാപം സംബന്ധിച്ച് സംഘ് പരിവാർ നടത്തുന്ന പ്രചരണങ്ങൾക്ക് സാധൂകരണവുമായി സി.പിഐ പോഷകസംഘടനയായ യവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ്. സംഘ് പരിവാർ അനുകൂല പേജായ 'ധ്വനി ഭാരത്' ആണ് എ.പി അഹമ്മദിന്റെ വാക്കുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത് പ്രസ്ഥാനവുമായി ഒന്നിച്ച് പ്രവർത്തിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അബദ്ധമായിരുന്നു, മുസ്ലിംകൾ ലോകത്ത് എവിടെ, ഏത് ലക്ഷ്യത്തിൽ നടത്തിയ പോരാട്ടവും അഹിംസാപരമായിരുന്നില്ല, കായികമായ പോരാട്ടങ്ങൾക്ക് പേരു കേട്ടവരാണ് മുസ്ലിം സമുദായം, സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ ആരംഭിച്ച സമരം വളരെ പെട്ടെന്ന് ഹിന്ദുവിരുദ്ധമാവുകയും ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്തു, കലാപകാലത്ത് ക്ഷേത്രങ്ങളും ഇല്ലങ്ങളും തകർക്കപ്പെട്ടു... എന്നിങ്ങനെ പോകുന്നു എ.പി അഹമ്മദിന്റെ പരാമർശങ്ങൾ.

'മലബാർ കലാപം ജന്മിത്തത്തിനെതിരെ തുടങ്ങി പിന്നീട് വഴിതെറ്റിയതല്ല. തുർക്കി ഖിലാഫത്തല്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ഒരു മിനി ഖിലാഫത്ത് സ്ഥാപിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അതിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കുകയായിരുന്നു. ആ ഖിലാഫത്ത് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആയിരുന്നുവെന്നൊക്കെ നിയമസഭയിൽ പോലും പലരും പറയുന്നതു കേട്ടു. സത്യത്തിൽ അങ്ങനെ ആയിരുന്നില്ല. അത് ചരിത്രവിരുദ്ധമാണ്.' - എ.പി അഹമ്മദ് പറയുന്നു.

വാരിയൻകുന്നത്തിനെ സിനിമയിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ് ആവശ്യമില്ലെന്നും ഇന്ദ്രൻസ് മതിയെന്നും കുഞ്ഞഹമ്മദ് ഹാജി കറുത്തുമെലിഞ്ഞ ആളായിരുന്നു എന്നും എ.പി അഹമ്മദ് പറയുന്നു.

തുർക്കി ഖിലാഫത്തല്ല കുഞ്ഞഹമ്മദ് ഹാജി സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് പറയുന്ന ഇദ്ദേഹം തൊട്ടുപിന്നാലെ തന്നെ, കുഞ്ഞഹമ്മദ് ഹാജി അണിഞ്ഞിരുന്നത് തുർക്കി തൊപ്പിയായിരുന്നുവെന്നും തുർക്കി ഖലീഫയാണ് അദ്ദേഹത്തിന്റെ മോഡൽ എന്നും ആ ഖിലാഫത്താണ് സ്ഥാപിക്കാൻ ശ്രമിച്ചതെന്നും പറയുന്നുണ്ട്. വാരിയൻകുന്നത്തിനെ സിനിമയിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ് ആവശ്യമില്ലെന്നും ഇന്ദ്രൻസ് മതിയെന്നും കുഞ്ഞഹമ്മദ് ഹാജി കറുത്തുമെലിഞ്ഞ ആളായിരുന്നു എന്നും എ.പി അഹമ്മദ് പറയുന്നു.

𝐋𝐈𝐊𝐄 𝐏𝐀𝐆𝐄 ☝☝ 𝐒𝐇𝐀𝐑𝐄 വാരികുന്നന്റെ കഥാപാത്രം ചെയ്യാൻ രൂപം കൊണ്ട് ഇന്ദ്രൻസ് ആണ് പൃഥ്വിരാജിനെക്കാൾ അനുയോജ്യൻ... കണ്ടു...

Posted by Dhwani Bharat on Saturday, June 27, 2020