LiveTV

Live

Kerala

കോവിഡ് ഭേദമായവര്‍ നാല് മാസത്തിനകം പ്ലാസ്മ നല്‍കണം

കോവിഡ് ആശുപത്രികള്‍ ആവശ്യപ്പെടുമ്പോള്‍ പ്ലാസ്മ നല്‍കാന്‍ രോഗമുക്തര്‍ സന്നദ്ധരാകണം.

കോവിഡ് ഭേദമായവര്‍ നാല് മാസത്തിനകം പ്ലാസ്മ നല്‍കണം

കോവിഡ് 19 ഭേദമായവര്‍ നാല് മാസത്തിനകം പ്ലാസ്മ നല്‍കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കോവിഡ് ആശുപത്രികള്‍ ആവശ്യപ്പെടുമ്പോള്‍ പ്ലാസ്മ നല്‍കാന്‍ രോഗമുക്തര്‍ സന്നദ്ധരാകണം. ആരോഗ്യമുള്ള ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായാല്‍ ഒരു മാസം കഴിഞ്ഞ് പ്ലാസ്മ നല്‍കാം.

രോഗം മൂര്‍ച്ഛിച്ച് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളിലാണ് പ്ലാസ്മ തെറാപ്പി ചെയ്യുന്നത്. രോഗം ഭേദമായവരില്‍ നിന്ന് പ്ലാസ്മ എടുത്താണ് ചികിത്സ. നിലവില്‍ ചികിത്സാ പരീക്ഷണത്തിനാണ് പ്ലാസ്മ തെറാപ്പിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പ്ലാസ്മ എടുക്കുന്നതും ചികിത്സിക്കുന്നതിനും സംസ്ഥാന കോവിഡ് വിദഗ്ധസമിതി, അതത് കോവിഡ് ആശുപത്രികളിലെ എത്തിക്സ് കമ്മിറ്റി എന്നിവയുടെ അനുമതി വേണം.

പ്ലാസ്മ തെറാപ്പി നിശ്ചയിച്ചാലുള്ള സമയം നിര്‍ണായകമാണ്. പ്ലാസ്മ തരേണ്ടവര്‍ ആശുപത്രിയില്‍ എത്തണം. രോഗിയുടെ ബന്ധുക്കളുടെ അനുമതി- എല്ലാം പ്രധാനപ്പെട്ടതാണ്. കോവിഡ് ഭേദമായവര്‍ക്ക് മാത്രം നല്‍കാനാവുന്ന സഹായമാണിത്. മടി കൂടാതെ രോഗമുക്തര്‍ പ്ലാസ്മ നല്‍കാന്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.