LiveTV

Live

Kerala

ദിലീപിന്‍റെ താമരാക്ഷന്‍ പിള്ള ബസല്ല; വരുമാനം കുറഞ്ഞതോടെ ജീവനക്കാര്‍ ബസില്‍ പച്ചക്കറി വില്‍പന തുടങ്ങിയതാണ്..

ബസ് ഉപയോഗിച്ച് മറ്റ് എന്ത് ചെയ്യുമെന്ന പാലക്കാട്ടെ ഒരു പറ്റം ബസ് ജീവനക്കാരുടെ ചിന്ത പച്ചക്കറി കച്ചവടത്തിലാണ് എത്തിയത്


ദിലീപിന്‍റെ താമരാക്ഷന്‍ പിള്ള ബസല്ല; വരുമാനം കുറഞ്ഞതോടെ  ജീവനക്കാര്‍ ബസില്‍ പച്ചക്കറി വില്‍പന തുടങ്ങിയതാണ്..

യാത്രക്കാർ കുറഞ്ഞതോടെ ബസ് ജീവനക്കാർ മറ്റ് ജോലികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബസ് ഉപയോഗിച്ച് മറ്റ് എന്ത് ചെയ്യുമെന്ന പാലക്കാട്ടെ ഒരു പറ്റം ബസ് ജീവനക്കാരുടെ ചിന്ത പച്ചക്കറി കച്ചവടത്തിലാണ് എത്തിയത്.

ഈ ബെല്ലടി ബസ് മുന്നോട്ട് പോകാനുള്ളതല്ല. ജീവിതത്തിന്‍റെ സ്റ്റിയറിങ്ങ് തിരിക്കനാണ് ശ്രമം. പാലക്കാട് - മലമ്പുഴ റൂട്ടിൽ വർഷങ്ങളായി ചീറി പാഞ്ഞ ഇതിഹാസ് ബസാണിത്. ലോക് ഡൗണായതിനാൽ കൂറെ ദിവസം വണ്ടി നിർത്തിയിട്ടു. ലോക് ഡൗണിൽ ഇളവ് വന്ന് സർവീസ് പുനരാരംഭിച്ചെങ്കിലും ഡീസൽ ചെലവ് കഴിഞ്ഞ് മിച്ചം ഒന്നുമില്ല. നഷ്ടം സഹിച്ച് സർവീസ് നടത്താൻ ബസ് ഉടമക്ക് കഴിയില്ല. തൊഴിലാളികൾക്ക് ജീവിക്കുകയും വേണം. പിന്നെ ഒന്നും നോക്കിയില്ല, നല്ല ഫ്രഷ് പച്ചക്കറി കിട്ടുന്ന ബസ് റെഡി.

ലേഡീസ് സീറ്റും മുതിർന്നവർക്ക് ഉള്ള സംവരണ സീറ്റും ഒന്നുമില്ല. ബസ് മുഴുവൻ വെണ്ടയും പയറും പാവലും തക്കാളിയും ഒക്കെയാണ്. ബസ് ജീവനക്കാരുടെ സംരംഭത്തിന് നാട്ടുകാരുടെ നല്ല സഹകരണവും ഉണ്ട്.