LiveTV

Live

Kerala

വൈദ്യുതി ബസ് നിര്‍മിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതിന് തെളിവ്

സെബി നിരോധിച്ച ലണ്ടന്‍ കമ്പനി പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേഴ്സിന് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ ആരോപിച്ചിരുന്നു.

വൈദ്യുതി ബസ് നിര്‍മിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതിന് തെളിവ്

വൈദ്യുതി ബസ് നിര്‍മിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡ് കമ്പനി ഹെസുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതിന് തെളിവ്. പദ്ധതിയുടെ ഡിപിആര്‍ പോലും തയ്യാറായിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കിമ്പോഴാണ് ഗതാഗത സെക്രട്ടറി കരാ‍ര്‍ ഒപ്പിടുന്നതിന്‍റെ ചിത്രവും വാര്‍ത്തയും സ്വിസ് കമ്പനിയുടെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വിറ്റ്സര്‍ലണ്ടിലെ വൈദ്യുതി വാഹന നിര്‍മാതാക്കളായ ഹെസ് എജി കമ്പനിയുടെ വെബ്സൈറ്റില്‍ 2019 സെപ്തംബറില്‍ വന്ന വാര്‍ത്തയും ചിത്രവും. കേരളത്തില്‍ മൂവായിരം ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നതിന് ജൂണില്‍ ധാരണയായെന്നും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം കിട്ടിയെന്നും കന്പനി അവകാശപ്പെടുന്നു. കമ്പനി സി.ഇ.ഒ അലക്സ് നൈഫും ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാലും കരാറിലൊപ്പിടുന്നതിന്‍റെ ചിത്രവും ഒപ്പം. കണ്‍സള്‍ട്ടന്‍സി നടത്തേണ്ട പ്രൈസ് വാട്ടറുമായി കരാറൊപ്പിടാതെ ഡിപിആര്‍ തയ്യാറാക്കാതെ എങ്ങനെ പദ്ധതി സംബന്ധിച്ച കരാറിലൊപ്പിട്ടുവെന്നതാണ് ചോദ്യം. കരാറായ ശേഷം പിന്നെന്തിന് പഠനമെന്ന ചോദ്യവും ഉയരുന്നു. സ്വിസ് കമ്പനിയുമായി ഒപ്പിട്ടത് കരട് എം ഒ യു മാത്രമാണെന്നും പദ്ധതിയുടെ സാധ്യതയെപ്പറ്റി സമഗ്രപഠനത്തിനാണ് പ്രൈസ് വാട്ടറിനെ നിയോഗിക്കുന്നതെന്നും ഗതാഗത വകുപ്പ്. കൊവിഡ് മൂലം അക്കാര്യത്തില്‍ അധികം മുന്നോട്ടുപോകാനായിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.