LiveTV

Live

Kerala

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയന് പുതിയ സെക്രട്ടറി: ആക്ടിംഗ് സെക്രട്ടറിയായി പി എസ് എൻ ബാബു ചുമതലയേറ്റു

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്‍മഹത്യകേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറ്റു യൂണിയന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി.

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയന് പുതിയ സെക്രട്ടറി: ആക്ടിംഗ് സെക്രട്ടറിയായി പി എസ് എൻ ബാബു ചുമതലയേറ്റു

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്‍മഹത്യകേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറ്റു യൂണിയന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. യൂണിയന്‍ ഓഫീസ് ജീവനക്കാരുടേയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്.യൂണിയൻ ആക്ടിങ് സെക്രട്ടറിയായി പിഎസ്എൻ ബാബു ചുമതലയേറ്റു. സാമ്പത്തിക ഇടപാടുകൾ യൂണിയൻ കൗൺസിൽ പരിശോധിക്കട്ടെയെന്നാണ് പുതിയ നേതൃത്വത്തിന്റെ നിലപാട്.

കണിച്ചുകുളങ്ങര യൂണിയൻ രൂപീകരിച്ചതുമുതൽ കെകെ മഹേശനായിരുന്നു സെക്രട്ടറി. ഈ സ്ഥാനത്താണ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ പിഎസ്എൻ ബാബു ഇന്ന് ചുമതലയേറ്റത്. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിൽ നിരവധി സാമ്പത്തിക ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ പുതിയ നേതൃത്വം ഇത് തള്ളി. കണക്കുകളിലും ഇടപാടുകളിലും പൊരുത്തക്കേടില്ലെന്ന് പിഎസ്എൻ ബാബു പറഞ്ഞു.

കേസിൽ മാരാരിക്കുളം പോലീസിന്റെ അന്വേഷണം തുടരുകയാണ്. യൂണിയൻ ഭാരവാഹികളുടെയും ജീവനക്കാരുടെയും മൊഴി വിശദമായി പോലീസ് രേഖപ്പെടുത്തി. മഹേശൻ പുറത്തുവിട്ട കത്തിലെ ആരോപണവിധേയരുടെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും. കേസിൽ ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുക്കാനാണ് സാധ്യത.