LiveTV

Live

Kerala

പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേര്‍സിന് പുറമെ രണ്ട് കമ്പനികള്‍ക്ക് കൂടി കണ്‍സള്‍ട്ടന്‍സി കരാര്‍

പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേര്‍സിന് പുറമെ കെപിഎംജി, ഏണസ്റ്റ് & യങ് കമ്പനികളുടെയും സേവനം ഗതാഗതവകുപ്പ് തേടി.

പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേര്‍സിന് പുറമെ രണ്ട് കമ്പനികള്‍ക്ക് കൂടി കണ്‍സള്‍ട്ടന്‍സി കരാര്‍

ഗതാഗത വകുപ്പിന് കീഴില്‍ വിവിധ പദ്ധതികള്‍ക്കായി പ്രൈസ് വാട്ടര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കണ്‍സള്‍ട്ടന്‍സി സേവനം സര്‍ക്കാര്‍ സ്വീകരിച്ചതായി രേഖ. പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പേര്‍സിന് പുറമെ കെപിഎംജി, ഏണസ്റ്റ് & യങ് കമ്പനികളുടെയും സേവനം ഗതാഗതവകുപ്പ് തേടി. ട്രാന്‍സ്‍പോര്‍ട്ട് സെക്രട്ടറി ഇറക്കിയ ഉത്തരവ് മീഡിയവണിന്.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ ഭാഗമായ മൂന്ന് പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ കമ്പനികളെ തെരഞ്ഞെടുത്തുകൊണ്ട് ഗതാഗത സെക്രട്ടറി ഫെബ്രുവരിയിലാണ് ഉത്തരവ് ഇറക്കിയത്.

ഇവയാണ് ആ മൂന്നുപദ്ധതികള്‍:

  • ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ സൌകര്യങ്ങളോടെ മൊബിലിറ്റി ഹബ് മാതൃകയില്‍ ബസ് പോര്‍ട്ടുകള്‍.

  • ചരക്ക് നീക്കത്തിന് ജല, വിമാന പാതകളെ യോജിപ്പിക്കുന്ന ലോജിസ്റ്റിക് പോര്‍ട്ട്.

  • ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണത്തിനുള്ള അടിസ്ഥാന സൌകര്യം.

ഇതില്‍ വാഹന നിര്‍മാണത്തിനും ലോജിസ്റ്റിക് പോര്‍ട്ടിനുമുള്ള കരാര്‍ പ്രൈസ് വാട്ടറിന് മാത്രമാണ് നല്‍കിയിരിക്കുന്നത്.

ബസ് പോര്‍ട്ടുകളുടെ നിര്‍മ്മാണം

ഇതില്‍ ബസ് പോര്‍ട്ടുകളുടെ നിര്‍മാണത്തിനും ഓപറേഷനും ഡിപിആര്‍ തയ്യാറാക്കാന്‍ തെരഞ്ഞെടുത്തത് മൂന്ന് കമ്പനികളെ. മൂന്നു സോണുകളിലായാണ് മൂന്നു കമ്പനികളെ തെരഞ്ഞെടുത്തത്.

  • സൌത്ത് സോണില്‍ പ്രൈസ് വാട്ടര്‍

  • സെന്‍ട്രല്‍ സോണില്‍ കെ പി എം ജി

  • നോര്‍ത്ത് സോണില്‍ ഏണസ്റ്റ് ആന്‍ഡ് യങ്

ചെലവ്

  • ഓരോ സോണിലും പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ഫീസ്, നികുതി കൂട്ടാതെ 2.154 കോടി രൂപ വീതം.

  • വാഹന നിര്‍മാണത്തിന്‍റെ ഡിപിആറിന് ഫീസ് 82 ലക്ഷം

  • ലൊജിസ്റ്റിക് പോര്‍ട്ടിന്‍റെ ഡിപിആറിന് ഫീസ് ഓരോ സോണിലും 2.09 കോടി രൂപ

ഇതില്‍ വാഹന നിര്‍മാണം വ്യവസായ വകുപ്പിന്‍റേതാണെങ്കിലും മറ്റ് രണ്ടും ഗതാഗത വകുപ്പിന് കീഴിലാണ്. മൂന്ന് കമ്പനികളും കേന്ദ്ര സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തവയാണെന്നതിനാല്‍ ടെന്‍ഡര്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഡിപിആര്‍ നല്‍കാന്‍ ഉത്തരവായെങ്കിലും ധാരണപത്രം ഒപ്പിട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.