LiveTV

Live

Kerala

ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴുപേര്‍ക്ക് രോഗം വന്നതെങ്ങനെയെന്നറിയില്ല; ഇവരില്‍ അഞ്ച് പേരും മലപ്പുറം ജില്ലയില്‍

മാസ്ക്ക് ധരിക്കാത്ത 4000 സംഭവങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഉപദേശമല്ല, പിഴ ചുമത്താനുളള നിർദ്ദേശം ഡിജിപി പോലീസുകാർക്ക് നൽകി കഴിഞ്ഞു.

ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴുപേര്‍ക്ക് രോഗം വന്നതെങ്ങനെയെന്നറിയില്ല; ഇവരില്‍ അഞ്ച് പേരും മലപ്പുറം ജില്ലയില്‍

ഉറവിടമറിയാത്ത രോഗികൾ സംസ്ഥാനത്തിന് തലവേദനയാകുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ 7 പേർക്ക് രോഗം വന്നതെങ്ങനെയെന്നറിയല്ല. ഇതില്‍ അഞ്ച് പേരും മലപ്പുറം ജില്ലയിലാണ്.

സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് മലപ്പുറത്തെ 5 പേർക്ക് കോവിഡ് ബാധിച്ചതറിഞ്ഞത്. ഇവർക്ക് രോഗലക്ഷണമില്ലായിരുന്നു. കണ്ണൂർ എരഞ്ഞോളി സ്വദേശിയായ യുവാവിനും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ തൃശ്ശൂർ ചേലക്കര സ്വദേശിയുടെയും രോഗ ഉറവിടം അജ്ഞാതമാണ്. സമൂഹ വ്യാപന സാധ്യത കണക്കിലെടുത്താണ് തിരുവനന്തപുരവും, തൃശ്ശൂരും, മലപ്പുറവും കണ്ണൂരുമുൾപ്പെടെ 6 ജില്ലകളിൽ അതീവ ജാഗ്രത നൽകിയത്.

കേരളത്തിൽ നിന്ന് തമിഴ്‍നാട്ടിലെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്.

മാസ്ക്ക് ധരിക്കാത്ത 4000 സംഭവങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ജനങ്ങൾ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുമായി സഹകരിക്കണമെന്ന് പലകുറി പറഞ്ഞിട്ടും അനുസരിക്കുന്നില്ല എന്നതിന്‍റെ തെളിവാണിത്. ഉപദേശമല്ല പിഴ ചുമത്താനുളള നിർദ്ദേശം ഡിജിപി പോലീസുകാർക്ക് നൽകി കഴിഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; പത്തും റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത്
Also Read

സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; പത്തും റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത്

ഇന്നലെ മാത്രം 195 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.102 പേര്‍ രോഗമുക്തി നേടി. തുടർച്ചയായ ഒൻപതാം ദിവസമാണ് സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 100 കടക്കുന്നത്. പുതുതായി റിപ്പോർട്ട് ചെയ്ത 195 കേസുകൾ ഒരു ദിവസത്തെ എറ്റവും ഉയർന്ന കണക്കുമാണ്.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്, 47. പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയം 15, എറണാകുളം 14, ആലപ്പുഴ 13, കൊല്ലം 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് 11 വീതം എന്നിങ്ങനെയാണ് മറ്റ് പൊസിറ്റീവ് കേസുകൾ. കോഴിക്കോട് 8 പേര്‍ക്കും, പത്തനംതിട്ടയിൽ 6 പേര്‍ക്കും, വയനാട് 5 പേര്‍ക്കും രോഗബാധയുണ്ടായി. തിരുവനന്തപുരത്തെ 4 പേരും, ഇടുക്കിയിലെ 2 പേരും രോഗം സ്ഥിരീകരിച്ചവരിൽ പെടുന്നു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെയുളള രോഗ ബാധ.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട്സ്‌പോട്ട് കൂടി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പറളിയാണ് പുതിയ ഹോട്ട്സ്‌പോട്ട്.

അതേസമയം 4 പ്രദേശങ്ങളെ കണ്ടൈയ്‍ന്‍‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി മലപ്പുറം ജില്ലയിലെ തെന്നല, തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി എന്നിവയെയാണ് ഒഴിവാക്കിയത്.