LiveTV

Live

Kerala

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘത്തിലെ പ്രധാന കണ്ണികള്‍ പിടിയില്‍; പിടിയിലായവരില്‍ സര്‍ക്കാര്‍ ഡോക്ടറും ഐടി പ്രൊഫഷണലും

നാല് പേര്‍ ഓപറേഷന്‍ പി ഹണ്ടില്‍ പിടിയില്‍. പിടിയിലായവരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഐടി പ്രഫഷണലുമുണ്ട്. പി ഹണ്ടില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൈബര്‍ ഡോം അറിയിച്ചു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘത്തിലെ പ്രധാന കണ്ണികള്‍ പിടിയില്‍; 
പിടിയിലായവരില്‍ സര്‍ക്കാര്‍ ഡോക്ടറും ഐടി പ്രൊഫഷണലും

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ നാല് പേര്‍ ഓപറേഷന്‍ പി ഹണ്ടില്‍ പിടിയില്‍. പിടിയിലായവരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഐടി പ്രഫഷണലുമുണ്ട്. പി ഹണ്ടില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൈബര്‍ ഡോം അറിയിച്ചു.

തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വിദഗ്ധരായ ഐ.ടി പ്രൊഫഷണലുകളാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍. വീഡിയോകള്‍ കാണിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സൈബര്‍ ഡോമിന്റെ നിഗമനം. കൂടുതല്‍ പേരും വിഡിയോ ഷെയര്‍ ചെയ്തത് ടെലഗ്രാം ആപ്പിലൂടെയാണ്. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരം കേരളത്തില്‍ ഒരിടക്ക് വ്യാപകമായിരുന്നു. പൊലീസും സൈബര്‍ ഡോമും നടത്തിയ ഇടപെടലുകള്‍ അതിന് ഒരു പരിധിവരെ കടിഞ്ഞാണിട്ടു. എന്നാല്‍ ഒരിടവേളക്ക് ശേഷം കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സൈബര്‍ ഹണ്ടേഴ്സ് എന്ന എത്തിക്കല്‍ ഹാക്കേഴ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

ഐ പി സി 293, ഐ ടി ആക്ടിലെ 67 ബി വകുപ്പുകള്‍ പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ നിര്‍മാണവും കൈമാറ്റവും ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍ ക്ലോസ്ഡ് ഗ്രൂപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുപ്പെടുന്ന വാട്ട്സ്ആപ്, ടെലഗ്രാം, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഇവയുടെ കൈമാറ്റം നടക്കുന്നത്.

സൈബര്‍ ഹണ്ടേഴ്സിന്‍റെ പരിശോധനയില്‍ 756 വാട്ട്സ്ആപ് ഗ്രൂപ്പുകളും 264 ഫെയ്സ് ബുക്ക് പ്രൊഫൈലുകളും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നതായി കണ്ടെത്തി. പലതും സംഘം ഹാക്ക് ചെയ്തിട്ടുണ്ട്. നിരവധി കേസുകള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ഫോണ്‍ നമ്പരുകളും പ്രൊഫൈലും നിരന്തരം മാറുന്നതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ട്.