LiveTV

Live

Kerala

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി നിലപാടിൽ പ്രതിഷേധിച്ച് ലോക കേരള പ്രതിഷേധ സഭ

30ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും കേരളത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സഭയില്‍ പങ്കെടുത്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി നിലപാടിൽ പ്രതിഷേധിച്ച് ലോക കേരള പ്രതിഷേധ സഭ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി നിലപാടിൽ പ്രതിഷേധിച്ച് ലോക കേരള പ്രതിഷേധ സഭ സംഘടിപ്പിച്ച് വെൽഫയർ പാർട്ടി. 30 ലധികം വിദേശ രാജ്യങ്ങളിലെ മലയാളികള്‍ പങ്കെടുത്ത പ്രതിഷേധസഭയില്‍ എം പിമാരടക്കമുള്ള പ്രമുഖരും പങ്കാളികളായി.

പ്രവാസികള്‍ക്കായി മാത്രം രൂപീകരിക്കപ്പെട്ട ലോക കേരള സഭ ഉണ്ടായിരിക്കെ തന്നെ, പ്രവാസികൾ ഏറ്റവും നിര്‍ണായക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കെ സര്‍ക്കാർ അലംഭാവം തുടരുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ലോക കേരള പ്രതിഷേധ സഭ. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനാ നേതാക്കളും കേരളത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സഭയില്‍ പങ്കെടുത്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി നിലപാടിൽ പ്രതിഷേധിച്ച് ലോക കേരള പ്രതിഷേധ സഭ

വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യൂ. ആർ ഇല്യാസ് ഉദ്ഘാടനം ചെയ്തു. എം.പിമാരായ കെ. മുരളീധരന്‍, ഇ. ടി മുഹമ്മദ് ബഷീര്‍, കെ. സുധാകരന്‍, എന്‍. കെ പ്രേമചന്ദ്രന്‍, പി. വി അബ്ദുല്‍ വഹാബ്, രാഷ്ട്രീയനേതാക്കളായ എം. എം ഹസന്‍, സി. പി ജോണ്‍ തുടങ്ങിയ പ്രമുഖരും പ്രവാസികളോട് സംസാരിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.

പ്രവാസികളുടെ മടക്കത്തിനുള്ള തടസങ്ങള്‍ ഒഴിവാക്കുക. തിരികെ വരുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ സഭയില്‍ മുഴങ്ങി.