LiveTV

Live

Kerala

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍

പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍

നടി ഷംന കാസിമിനെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ. പാലക്കാട്‌ സ്വദേശി ഷെരീഫ്‌ ആണ്‌ അറസ്‌റ്റിലായത്‌. സംഘത്തിന്റെ അന്തർ സംസ്ഥാന ബന്ധം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്ന്‌ പുലർച്ചെയാണ്‌ ഷെരീഫിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ സഞ്ചരിച്ച കാർ തൃശൂരിൽ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു.

കേസിൽ ഏഴ് പ്രതികളാണ് ഇതുവരെ പിടിയിലായത്. നടി ഷംന കാസിമിൽ നിന്ന്‌ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ സിനിമ, സീരിയൽ, മോഡലിങ് രംഗത്തെ പെൺകുട്ടികളെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഷംന കാസിമിന്റെ പരാതി കൂടാതെ ഏഴ് പരാതികളാണ് സംഘത്തിനെതിരെ ലഭിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതോടെ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും നൽകിയ പരാതിയിൽ സംഘം സ്വർണവും പണവും തട്ടിയെടുത്തതായി പറയുന്നുണ്ട്.

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍
Also Read

ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയില്‍

ഷരീഫ് തന്നെയാണോ തന്നോട് സംസാരിച്ചത് എന്ന് ഉറപ്പില്ലെന്ന് നടി ഷംന കാസിം. അന്‍വര്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. അഞ്ച് പേരാണ് വീട്ടില്‍ വന്നത്. അന്‍വര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് കല്യാണാലോചന നടന്നതെന്നും ഷംന പറഞ്ഞു.

2018ൽ ബാറിൽ അടിപിടി നടത്തിയതടക്കം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷെരീഫ്. വധശ്രമത്തിനാണ് അന്ന് പാലക്കാട് സൗത്ത് പോലീസ് കേസ് എടുത്തത്. ഇന്നലെ രാത്രിയാണ് നൂറിണിയിൽ വെച്ച് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ താമസിച്ച വാളയാറിലെയും വടക്കഞ്ചേരിയിലെയും ഹോട്ടലുകളിൽ അന്വേഷണം സംഘം പരിശോധന നടത്തിയിരുന്നു. ഹോട്ടലുകളിലെ രജിസ്റ്ററുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.