LiveTV

Live

Kerala

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം

പൊറ്റമ്മല്ലിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്

കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം

കോഴിക്കോട് അപ്പോളോ ജ്വല്ലറി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 22 ബൈക്കും മൂന്ന് കാറും ഒരു ഓട്ടോയും കത്തി നശിച്ചു. ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്.

മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കി.ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ അഞ്ച് പേര്‍ കുടുങ്ങിയിരുന്നു. ചില്ല് പൊട്ടിച്ച് ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗ്രൌണ്ട് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്.ഗോഡൌണിന്‍റെ താഴ്ഭാഗത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്.