LiveTV

Live

Kerala

കോവിഡ് കാലത്തെ കത്തിക്കുത്ത് ; നാടകം പൊളിഞ്ഞപ്പോള്‍ വാദി പ്രതിയായി

മുഖം മൂടിധാരിയുടെ അക്രമമെന്നത് കള്ളക്കഥ ; സ്വയം കുത്തി പരിക്കേല്‍പിച്ചതാണെന്ന് കുറ്റ സമ്മതം


കോവിഡ് കാലത്തെ കത്തിക്കുത്ത് ;
നാടകം പൊളിഞ്ഞപ്പോള്‍ വാദി പ്രതിയായി

ക്വാറന്‍റയിനില്‍ കഴിഞ്ഞ യുവാവിന് കോഴിക്കോട് വില്യാപള്ളിയില്‍ കുത്തേറ്റ സംഭവത്തിന് നാടകീയ പരിസമാപ്തി. സ്വയം കുത്തി പരിക്കേല്‍പിച്ചുവെന്ന് പരാതിക്കാരന്‍ തന്നെ കുറ്റസമ്മതം നടത്തി.

ഒരു രാത്രിയും പകലുമാണ് ക്വാറന്‍റയിനില്‍ കഴിഞ്ഞ യുവാവിനെ കുത്തിയ പ്രതിക്കായി വടകര പോലീസ് പരക്കം പാഞ്ഞത്. പക്ഷേ തുടക്കം മുതല്‍ കുത്തേറ്റയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. അതിലെ സംശയങ്ങളാണ് നാടകീയമായി വാദി പ്രതിയാകുന്നതിലേക്ക് നയിച്ചത്. വാദി തന്നെയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടും പരാതിക്കാരന് മുന്നില്‍ പോലീസ് അതറിഞ്ഞത് ആദ്യം ഭാവിച്ചില്ല. പിന്നെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തു. ഓരോ വാദവും കള്ളമാണെന്ന് സ്ഥാപിച്ചു. അതോടെ പരാതിക്കാരന്‍ തന്നെ എല്ലാം തുറന്ന് പറഞ്ഞു.

ക്വാറന്‍റൈനില്‍ കഴിയുന്ന പ്രവാസിക്ക് കുത്തേറ്റ സംഭവം; കള്ളക്കഥയെന്ന് പൊലീസ്, മാധ്യമശ്രദ്ധ കിട്ടാന്‍ സ്വയം കുത്തി
Also Read

ക്വാറന്‍റൈനില്‍ കഴിയുന്ന പ്രവാസിക്ക് കുത്തേറ്റ സംഭവം; കള്ളക്കഥയെന്ന് പൊലീസ്, മാധ്യമശ്രദ്ധ കിട്ടാന്‍ സ്വയം കുത്തി


കോഴിക്കോട് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാൾക്ക് കുത്തേറ്റു
Also Read

കോഴിക്കോട് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാൾക്ക് കുത്തേറ്റു

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു വില്യാപള്ളി അരയാക്കൂല്‍ താഴെത്തെ വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന ലിജീഷിന് കുത്തേറ്റതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വടകര പോലീസ് എത്തി ലീജിഷിനെ ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സ നല്‍കി. കൈയ്ക്ക് ചെറിയ പരിക്ക് മാത്രം. മുഖം മൂടി ധരിച്ചെത്തിയയാള്‍ മുറിയില്‍ കടന്ന് നെഞ്ചില്‍ കയറിയിരുന്നു കുത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു ലീജിഷ് ആദ്യം നല്‍കിയ മൊഴി. സംഭവം അറിഞ്ഞത് മുതല്‍ അരയാല്‍കൂല്‍താഴത്ത് നിന്ന് പ്രധാന റോഡുകളിലേക്ക് എത്തുന്നയിടത്തെല്ലാം പോലീസ് പരിശോധന തുടങ്ങിയിരുന്നു . സംശാസ്പദമായി ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ക്കും മറ്റ് വിവരങ്ങളൊന്നും പോലീസിന് നല്‍കാനായില്ല. സ്ഥലത്ത് എത്തിയത് മുതല്‍ തന്നെ പോലീസ് സൂഷ്മതയോടെ തെളിവുകള്‍ക്കായി പരതിയിരുന്നു. മഴ പെയ്തതിനാല്‍ വീടിന്‍റെ മുറ്റത്ത് ചെളിയുണ്ടായിരുന്നു. പക്ഷേ പുറമെ നിന്ന് ആരെങ്കിലും എത്തിയതിന്‍റെ കാല്‍പാടുകള്‍ എവിടെയും ഇല്ല. മുറിയിലേക്ക് കടക്കണമെങ്കില്‍ ചെളിവെള്ളത്തില്‍ ചവിട്ടാതെ എത്താനുമാവില്ല. അവിടെ പോലീസ് വാദിയെ അവിശ്വസിച്ചു തുടങ്ങി.

വാദി തന്നെയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടും പരാതിക്കാരന് മുന്നില്‍ പോലീസ് അതറിഞ്ഞത് ആദ്യം ഭാവിച്ചില്ല. പിന്നെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തു. ഓരോ വാദവും കള്ളമാണെന്ന് സ്ഥാപിച്ചു. അതോടെ പരാതിക്കാരന്‍ തന്നെ എല്ലാം തുറന്ന് പറഞ്ഞു

പിന്നെ വെള്ളിയാഴ്ച പകല്‍ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോവില്‍ പോലും ലീജിഷ് പറഞ്ഞിരുന്നത് തനിക്ക് അക്രമം നേരിട്ടുവെന്നായിരുന്നു. കാരണം അറിയില്ല. തന്നെ നാട്ടിലെത്താന്‍ സഹായിച്ച കെഎംസിസിക്ക് ഫേസ് ബുക്കിലൂടെ നന്ദി അറിയിച്ചതാവാം ഒരു കാരണമെന്ന സൂചന പോലും നല്‍കി. കെഎംസിസിക്ക് നന്ദി പറഞ്ഞതിന് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തി പരിക്കേല്‍പിച്ചുവെന്ന് വരെയായി ഇതോടെ സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍. രാഷ്ട്രീയ പോര് സോഷ്യല്‍ മീഡിയയില്‍ കനക്കുന്നതിനിടെ പോലീസ് എല്ലാം ചികഞ്ഞെടുത്തിരുന്നു.

ആരും പുറത്ത് നിന്ന് വീട്ടിലേക്ക് വന്നിട്ടില്ലെന്ന് പോലീസ് തെളിവ് നിരത്തി പറഞ്ഞതോടെ ലീജീഷ് കുടുങ്ങി. അതുവരെ പറഞ്ഞതെല്ലാം പച്ചകള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നറിഞ്ഞതോടെ ലീജിഷ് എല്ലാം തുറന്ന് പറഞ്ഞു. കത്രിക ഉപയോഗിച്ച് താന്‍ തന്നെയാണ് എല്ലാം ചെയ്തത്. മാധ്യമ ശ്രദ്ധ കിട്ടാനായിരുന്നുവെന്നാണ് പരാതിക്കാരന്‍റെ സ്ഥാനത്ത് നിന്ന് പ്രതിയായി മാറിയപ്പോഴുള്ള ലീജിഷിന്‍റെ മൊഴി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതും ഇയാളെ ഇതിന് പ്രേരിപ്പിച്ചുവെന്നാണ് സൂചന.

ഈ മാസം 18 നാണ് ലീജീഷ് ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് എത്തിയത്. കെഎംസിസിയുടെ സഹായത്തോടെയായിരുന്നു മടക്കയാത്ര. ആദ്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞു. പിന്നീട് അരയാല്‍കൂല്‍താഴത്തെ വീട്ടിലേക്ക് സ്വന്തം നിലയ്ക്ക് ലിജീഷ് അടക്കം മൂന്ന് പേര്‍ മാറി. മാറിയ ദിനം രാത്രിയായിരുന്നു കത്തിക്കുത്ത് നാടകം.