LiveTV

Live

Kerala

ബസില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ബിരിയാണി വില്‍പനയുമായി ഡ്രൈവർമാരും കണ്ടക്ടർമാരും

കോഴിക്കോട് പേരാമ്പ്രയിലാണ് ഡ്രൈവർമാരും കണ്ടക്ടർമാരും ബിരിയാണിയുണ്ടാക്കി വില്‍പന നടത്തുന്നത്

ബസില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ബിരിയാണി വില്‍പനയുമായി ഡ്രൈവർമാരും കണ്ടക്ടർമാരും

ബസില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ബിരിയാണി വില്‍പനയുമായി ബസ് ജീവനക്കാര്‍. കോഴിക്കോട് പേരാമ്പ്രയിലാണ് ഡ്രൈവർമാരും കണ്ടക്ടർമാരും ബിരിയാണിയുണ്ടാക്കി വില്‍പന നടത്തുന്നത്.

അവര്‍ എട്ട് പേര്‍. കോഴിക്കോട് ജില്ലയിലെ വിവിധ ബസ്സുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും‍. ലോക്ഡൌണില്‍ ഇളവ് വന്നിട്ടും വരുമാനമില്ല. അങ്ങനെയാണ് ബിരിയാണി കച്ചവടത്തിലേക്ക് തിരിയുന്നത്. വളയം പിടിച്ച കൈകള്‍ക്ക് പാചകവും സിമ്പിള്‍.

ബിരിയാണിയുണ്ടാക്കി വില്‍ക്കാമെന്ന ആലോചന വന്നപ്പോള്‍ തന്നെ നേരത്തെ ഹോട്ടല്‍ നടത്തിയിരുന്ന ദാമോദരന്‍ വൈദ്യര്‍ സ്വന്തം വീടിനോട് ചേര്‍ന്ന സ്ഥലം നല്‍കി.

ഹോട്ടലിലെ പാത്രങ്ങളും . പിന്നെ ഒന്നും നോക്കിയില്ല ദം ബിരിയാണി റെഡി. കൂട്ടിന് ഓട്ടോ ഡ്രൈവര്‍ സുനിലും ചേര്‍ന്നു. വാട്സാപ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരണം നല്‍കി. അങ്ങനെ ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് ഇവര്‍ നേരിട്ട് ബിരിയാണിയെത്തിക്കും.