LiveTV

Live

Kerala

ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്; പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചു

പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ്; പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചു

ഒരു ആരോഗ്യ പ്രവർത്തകക്ക് ഉൾപ്പെടെ പാലക്കാട് ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകക്ക് രോഗം വന്നതിന്‍റെ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തക ജോലി ചെയ്ത പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചു.

പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകൻ സന്ദർശനം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രം താൽകാലികമായി അടച്ചു. കുവൈത്ത്, യു.എ.ഇ,ശ്രീലങ്ക, സൗദി, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കും കോവിഡുണ്ട്. സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് പാലക്കാടാണ്. 237 പേർ ചികിത്സയിലുണ്ട്.