LiveTV

Live

Kerala

മരിച്ചവരുടെ സാമൂഹ്യ ക്ഷേമപെൻഷൻ വ്യാജ ഒപ്പിട്ട് കലക്ഷൻ ഏജന്‍റ് തട്ടിയെടുത്തതായി പരാതി

കണ്ണൂരിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രാദേശിക നേതാവിനെതിരെയാണ് പരാതി.

മരിച്ചവരുടെ സാമൂഹ്യ ക്ഷേമപെൻഷൻ വ്യാജ ഒപ്പിട്ട് കലക്ഷൻ ഏജന്‍റ്  തട്ടിയെടുത്തതായി പരാതി

കണ്ണൂർ പായത്ത് മരിച്ച ആളുടെ സാമൂഹ്യക്ഷേമപെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. പായം അളപ്രയിലെ കൌസുവിന്‍റെ പെൻഷൻ തുകയാണ് കലക്ഷൻ ഏജന്‍റ് തട്ടിയെടുത്തെന്ന പരാതിയുമായി മക്കൾ രംഗത്തെത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രാദേശിക നേതാവിനെതിരെയാണ് പരാതി.

കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അളപ്രയിയിലെ തോട്ടത്താൻ വീട്ടിൽ കൗസു മരിച്ചത്. മരണം ബന്ധുക്കൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് മാസമായി ഇവരുടെ ക്ഷേമ പെൻഷൻ ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജന്റ് കള്ള ഒപ്പിട്ട് കൈപ്പറ്റിയെന്നാണ് പരാതി. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രാദേശിക നേതാവ് കൂടിയാണ് കലക്ഷൻ ഏജന്‍റ്.

പെൻഷൻ കൈപ്പറ്റിയതിന്‍റെ രേഖകളും കുടുംബാംഗങ്ങൾ ഹാജരാക്കി. ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ ലഭിച്ചിരുന്നത്. പണം കലക്ഷൻ ഏജന്‍റ് വീട്ടിലെത്തിച്ച് നൽകുകയായിരുന്നു. പണം വിതരണം ചെയ്തതായി ബാങ്ക് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് മരിച്ച നിരവധി പേരുടെ പെൻഷൻ തുക ഇത്തരത്തിൽ തട്ടിയെടുത്തതായി ആരോപണമുണ്ട്.