LiveTV

Live

Kerala

തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിതയുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് ടെസ്റ്റിന്‍റെ ഫലം വന്ന ശേഷം

നെതർലൻഡ് സ്വദേശിനിയായ സരോജിനെ ജെപ്കനെയാണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവർ.

തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിതയുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് ടെസ്റ്റിന്‍റെ  ഫലം വന്ന ശേഷം

തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിതയുടെ കോവിഡ് പരിശോധനാ ഫലം ഇന്നറിയാം. ഫലമറിഞ്ഞാലേ ഇൻക്വസ്റ്റ് നടപടികളിലേക്ക് പോലീസ് കടക്കൂ. നെതർലൻഡ് സ്വദേശിനിയായ സരോജിനെ ജെപ്കനെയാണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവർ. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ പത്ത് മണിക്കാണ് സംഭവം. തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള എസ്.എഫ്.എസ് ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരിച്ച യുവതിയുടെ അമ്മ നെതര്‍ലാന്‍ഡ് സ്വദേശിയും അച്ഛന്‍ യുപി സ്വദേശിയുമാണെന്നാണ് വിവരം. ഒരു സുഹൃത്തിന്‍റെ സഹായത്തോടെയാണ് ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. ഈ സുഹൃത്തിന്‍റെ ഡ്രൈവര്‍ രാവിലെ ഇവരെ വിളിക്കാന്‍ വന്നപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. പിന്നാലെ പൊലീസ് എത്തി.

സുഹൃത്തായ അഭിഭാഷകന്‍റെയും മരിച്ചു കിടക്കുന്നത് ആദ്യം കണ്ട ഡ്രൈവറുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകാത്തതിനാൽ ദുരൂഹതയുള്ളതായി പോലീസിനും വ്യക്തമല്ല. ഇവർക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.

കോവിഡ് ടെസ്റ്റിന്‍റെ ഫലം വന്ന ശേഷമേ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യൂ. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷമെ വ്യക്തമാവൂ. മ്യൂസിയം സി.ഐ സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.